Monday, October 26, 2026
No menu items!

subscribe-youtube-channel

HomeNewsParumalaഅഴിപ്പുര പരുമലയുടെ...

അഴിപ്പുര പരുമലയുടെ പ്രാര്‍ത്ഥനാഹൃദയം – ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

പരുമല : പ്രാര്‍ത്ഥനാജീവിതത്തിലൂടെ ജീവിത വിശുദ്ധിയിലേക്ക് ഉയര്‍ന്ന പരിശുദ്ധനായ പരുമല തിരുമേനിയുടെ പെരുന്നാളില്‍ അഖണ്ഡ പ്രാര്‍ത്ഥന നടത്താന്‍ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന് ലഭിച്ച നിയോഗം ദൈവത്തിന്റെ കൃപയാണെന്ന് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത. പ്രാര്‍ത്ഥനാജീവിതത്തിലൂടെ മാത്രമേ ദൈവീകരാകുവാന്‍ കഴിയുകയുള്ളു എന്നും, യുവജനങ്ങള്‍ വേദവായനയിലും, പ്രാര്‍ത്ഥനാജീവിതത്തിലും ഉത്സാഹം ഉള്ളവരാകണമെന്നും മെത്രാപ്പോലീത്ത  ഓര്‍മ്മിപ്പിച്ചു.

വൈദീക ട്രസ്റ്റീ ഫാ. ഡോ.തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് എബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ജെയിന്‍ സി മാത്യു, ട്രഷറാര്‍ രഞ്ജു എം. ജോയ്, കണ്‍വീനര്‍ രോഹിത് കൊച്ചുതെക്കേതില്‍, റീജിയണല്‍ സെക്രട്ടറിമാരായ അബു എബ്രഹാം വീരപ്പള്ളില്‍, ജിന്‍സ് തടത്തില്‍, റീജന്‍ യോഹന്നാന്‍ എന്നിവര്‍ പ്രസംഗിച്ചു. സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, കേന്ദ്ര ഭദ്രാസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് കൊടുംചൂടിന് ആശ്വാസമായി മഴ എത്തുമെന്ന് റിപ്പോർട്ട്

കൊച്ചി : കേരളത്തില്‍ കൊടുംചൂട് തുടരുന്നതിനിടെ ഏഴ് ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  മുന്നറിയിപ്പ് നൽകി. ഇത് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...

യുക്രൈന്‍ ഷെല്ലാക്രമണം : തൃശൂർ സ്വദേശി കൊല്ലപ്പെട്ടതായി വിവരം

തൃശ്ശൂർ : റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ തൃക്കൂര്‍ സ്വദേശി കൊല്ലപ്പെട്ടതായി വിവരം. കല്ലൂര്‍ നായരങ്ങാടി സ്വദേശി കാങ്കില്‍ ചന്ദ്രന്റെ മകന്‍ സന്ദീപാണ് (36) ആണ്‌ റഷ്യന്‍ സൈന്യത്തോടൊപ്പമുണ്ടായിരുന്നത്.സന്ദീപ് ഉള്‍പ്പെട്ട...
- Advertisment -

Most Popular

- Advertisement -