Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂരിൽ ബജ്ജിക്കടയിൽ...

കുറ്റൂരിൽ ബജ്ജിക്കടയിൽ മോഷണം: ഗ്യാസ് സിലിണ്ടർ കവർന്നു

തിരുവല്ല: കുറ്റൂരിൽ  കഴിഞ്ഞ രാത്രിയിൽ  ബജ്ജിക്കടയിൽ  മോഷണം. ഉപയോഗിച്ച് തുടങ്ങിയ ഒരു ഗ്യാസ് സിലിണ്ടർ മോഷ്ടാക്കൾ കവർന്നു. എം സി റോഡിൽ കുറ്റൂർ ഗവ ഹയർസെക്കൻ്റി സ്കൂളിനു അടുത്ത് പ്രവർത്തിക്കുന്ന  തെങ്ങേലി പള്ളിത്തറ വീട്ടിൽ മഞ്ജുവിൻ്റെ ബജ്ജിക്കടയുടെ പൂട്ട് പൊളിച്ച് ഉള്ളിലിരുന്ന ഗ്യാസ് സിലിണ്ടർ കവർന്നത്. രണ്ട് സിലിണ്ടർ ആണ് കടയിൽ ഉണ്ടായിരുന്നത്. ഒന്ന് നിറ കുറ്റിയും മറ്റൊന്ന് കാലിക്കുറ്റിയും ആയിരുന്നു. അതിൽ നിറകുറ്റിയാണ് മോഷ്ടാക്കൾ കവർന്നത്.

ഇന്ന് രാവിലെ കട തുറക്കാൻ ചെന്നപ്പോഴാണ് കടയുടെ പൂട്ട് കട്ടർ ഉപയോഗിച്ച് തകർത്ത നിലയിൽ  കണ്ടെത്തിയത്. ഏഴ് വർഷമായി കട തുടങ്ങിയിട്ട് ഇത് ആദ്യത്തെ സംഭവമാണെന്നും ഉടമ മഞ്ജു പറഞ്ഞു. മഞ്ജു വിൻ്റെ പരാതിയെ തുടർന്ന് തിരുവല്ല പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് മുമ്പും സമീപത്തുള്ള കടകളിൽ സമാന രീതിയിലുള്ള സംഭവം നടന്നതായി നാട്ടുകാർ ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്രവാത ചുഴി: ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ അറിയിപ്പ്. കേരളത്തിലെ എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായമഴ...

അതിർത്തിയിൽ പാക് വെടിവയ്പ്പ് : ബിഎസ്എഫ് ജവാന് പരിക്ക്

ശ്രീനഗർ : ജമ്മുവിലെ അഖ്‌നുർ മേഖലയിൽ പ്രകോപനമില്ലാതെ പാക് വെടിവയ്പ്പ്.വെടിവയ്പ്പിൽ ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥനു പരുക്കേറ്റു. പുലർച്ചെ 2:35നായിരുന്നു വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ സൈനികർ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവയ്പ് നടത്തിയത്.പിന്നാലെ...
- Advertisment -

Most Popular

- Advertisement -