Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeEducationഹിന്ദി അധ്യാപക...

ഹിന്ദി അധ്യാപക ട്രെയിനിംഗ് കോഴ്സിന് അപേക്ഷിക്കാം

പത്തനംതിട്ട : കേരള സർക്കാരിന്റെ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വർഷത്തെ റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സ് 2026-28 ബാച്ചിലെ മെറിറ്റ്/ മാനേജ്‌മെന്റ് സീറ്റീലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു യോഗ്യതയും പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്‌സുകൾ, ഡിഗ്രി, എം.എ. വിജയിച്ചവർക്കും അപേക്ഷിക്കാം.

17 നും 35 നും ഇടയ്ക്ക് പ്രായ പരിധി ബാധകമാണ്. പട്ടികജാതി പിന്നോക്ക വിഭാഗത്തിന് പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവ് ലഭിക്കും. ജൂൺ 15 വൈകുന്നേരം 5ന് മുൻപായി മെറിറ്റ് അപേക്ഷ https://kbpe.kerala.gov.in/deled2026 ൽ ഓൺലൈൻ മുഖേനയും മാനേജ്‌മെന്റ് അപേക്ഷ ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂർ, പത്തനംതിട്ട ജില്ല എന്ന വിലാസത്തിലും നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 8547126028, 04734- 296496.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അസമിൽ 14 കാരിയെ ബലാത്സംഗം ചെയ്ത കേസ് : കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി മുങ്ങി മരിച്ചു

ഗുവാഹത്തി : അസമിൽ 14 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് ഓടിയതിന് പിന്നാലെ കുളത്തിൽ മുങ്ങി മരിച്ചു. വെള്ളിയാഴ്ച അറസ്റ്റിലായ മുഖ്യപ്രതി തഫാസുൽ ഇസ്ലാമാണ് പൊലീസ്...

മണ്ഡലകാല ഉത്സവത്തിന് സമാപനം : ശബരിമല നടയടച്ചു

ശബരിമല : മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ശബരിമല ശ്രീധർമശാസ്‌താ ക്ഷേത്ര നടയടച്ചു. രാത്രി 9 മണിക്ക് അത്താഴ പൂജയും 9.40ന് ഭസ്മം മൂടലും കഴിഞ്ഞ ശേഷം 9.55ന് ഹരിവരാസനം പാടി. 10ന്...
- Advertisment -

Most Popular

- Advertisement -