Monday, March 24, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramരണ്ടര വയസുകാരി...

രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി

മലപ്പുറം :മലപ്പുറം കാളികാവില്‍ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് മുഹമ്മദ്‌ ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി.ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട് . കുഞ്ഞിന്റെ ശരീരത്തിൽ‌ നിരവധി മുറിവുകളും സിഗരറ്റുകുറ്റി കൊണ്ട് കുത്തിയ മുറിവുകളും ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വാരിയെല്ലുകളും പൊട്ടിയിരുന്നു. തലയിൽ രക്തം കെട്ടി കിടക്കുന്നുണ്ട്.

കുട്ടി തന്റേതല്ലെന്ന് പറഞ്ഞു കുട്ടിയെ നിരന്തരം ഇയാൾ മർദിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതാണെന്നു പറഞ്ഞാണ് ഇയാൾ ഞായറാഴ്ച ഉച്ചയ്ക്ക് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി ക്രൂരമര്‍ദനത്തിന് ഇരയായാണ് മരിച്ചതെന്ന് വ്യക്തമായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തകഴി ചെറുകഥ മത്സര വിജയികളെ പ്രഖ്യാപിച്ചു

ആലപ്പുഴ: തകഴി സ്മാരക സമിതി നടത്തിവരുന്ന തകഴി ചെറുകഥ മത്സരവിജയികളെ പ്രഖ്യാപിച്ചു. വി.എം. മൃദുലിന്റെ ജലശയ്യയില്‍ കുളിരമ്പിളി എന്ന ചെറു കഥയ്ക്കാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം സുരേഷ് കുമാര്‍ കണക്കൂരിന്റെ ചബ്രയിലെ...

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ബസ് ഓടിച്ചു കയറ്റി : ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തു

കോഴിക്കോട് : മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ബസ് ഓടിച്ചു കയറ്റിയ ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തു .ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.വ്യാഴാഴ്ച വൈകിട്ട് കോട്ടൂളിയിൽവച്ചാണ് സംഭവം. സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകുമ്പോൾ ശ്രദ്ധിക്കാതെ...
- Advertisment -

Most Popular

- Advertisement -