Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsസന്നിധാനത്ത് അയ്യപ്പന്മാർക്ക്...

സന്നിധാനത്ത് അയ്യപ്പന്മാർക്ക് സൗജന്യ ഫിസിയോതെറാപ്പിയുമായി ആരോഗ്യ പ്രവർത്തകർ

ശബരിമല: മലകയറിയെത്തുന്ന അയ്യപ്പന്മാർക്ക് അനുഭവപ്പെടുന്ന പേശീവലിവ്, സന്ധി പ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിക്കാൻ സൗജന്യ ഫിസിയോതെറാപ്പിയുമായി ആരോഗ്യ പ്രവർത്തകർ സന്നിധാനത്ത്. പത്തനംതിട്ടയിലെ  റീഹാബിലിറ്റേഷൻ-പാലിയേറ്റീവ് കെയർ സെന്ററും ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപിസ്റ്റ് എന്നിവർ ചേർന്ന് നടത്തുന്ന സന്നിധാനത്തെ ഫിസിയോതെറാപ്പി കേന്ദ്രം കഴിഞ്ഞ അഞ്ചു വർഷമായി സന്നിധാനത്ത് പ്രവർത്തിക്കുന്നു.

സംസ്ഥാനത്തെ പലയിടങ്ങളിൽ  നിന്നുള്ള  ഫിസിയോതെറാപിസ്റ്റുകൾ സൗജന്യ സേവനമാണ് ഈ കേന്ദ്രത്തിൽ നൽകുന്നത്; ദേശീയ ആരോഗ്യ മിഷനിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരും ഇവിടെയുണ്ട്. മണ്ഡലകാലത്ത്  അറുപത്തിഅയ്യായിരത്തോളം പേർക്കും മകരവിളക്കിന്  നടതുറന്ന് ഇതുവരെ മുന്നൂറോളം അയ്യപ്പ ഭക്തർക്കും ചികിത്സ നൽകിയതായി ഫിസിയോതെറാപിസ്റ്റും കേന്ദ്രത്തിന്റെ ഇൻ ചാർജുമായ എസ് നിഷാദ് പറഞ്ഞു.

സന്നിധാനത്തെത്തുന്ന പല അയ്യപ്പ ഭക്തർക്കും കായിക താരങ്ങളിൽ കാണപ്പെടുന്ന പേശി വലിവ്, സ്പ്രൈൻ, മസിൽ ടാപ്പിങ് എന്നീ പ്രശ്നങ്ങളാണ് കണ്ടുവരുന്നത്. ഇവ മരുന്നില്ലാതെ തന്നെ  പ്രത്യേക സ്ട്രെച്ചിങ്ങിലൂടെ പെട്ടന്ന് സുഖപ്പെടുത്താനാകും.  സന്നദ്ധ പ്രവർത്തനത്തിനു താല്പര്യമുള്ള ആരോഗ്യ പ്രവർത്തകരുടെ ലിസ്റ്റ് മുൻകൂട്ടി തയ്യാറാക്കി ആരോഗ്യ വകുപ്പിന്റെ അനുമതിയോടെയാണ് സന്നിധാനത്തെ ഫിസിയോതെറാപി കേന്ദ്രത്തിൽ നിയോഗിക്കുന്നതെന്നു നിഷാദ് കൂട്ടിച്ചേർത്തു.

ഫിസിയോതെറാപ്പി കേന്ദ്രത്തിന്റെ പ്രവർത്തന സമയം: രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഞ്ചു വയസ്സുകാരനെ മർദിച്ചു : അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ കേസ്

ആലപ്പുഴ : ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ മർദിച്ച അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ കേസെടുത്തു .കുട്ടിയുടെ മുഖത്തും കഴുത്തിലുമാണ് മുറിവ്. യുകെജി വിദ്യാര്‍ഥിയായ അഞ്ചു വയസുകാരന്റെ ദേഹത്തെ മുറിവുകൾ കണ്ട സ്കൂളിലെ പിടിഎ അംഗത്തിന്റെ...

സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരും : വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴകണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,...
- Advertisment -

Most Popular

- Advertisement -