Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയില്‍ 30...

പത്തനംതിട്ടയില്‍ 30 കിടക്കകളുള്ള ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രി

തിരുവനന്തപുരം: പത്തനംതിട്ടയില്‍ 30 കിടക്കകളുള്ള ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രി വരുന്നു. 10.50 കോടി രൂപ മുടക്കി 14,700 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് നന്നുവക്കാട് നോര്‍ത്ത് പേഴുംകാട്ടില്‍ കെട്ടിടം നിര്‍മ്മിക്കുന്നത്. 10 കോടി രൂപ കെട്ടിട നിര്‍മ്മാണത്തിനും 50 ലക്ഷം രൂപ ആശുപത്രി ഉപകരണങ്ങള്‍ക്കുമായാണ് ചെലവഴിക്കുന്നത്.

ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രിയുടെ നിര്‍മ്മാണ ഉദ്ഘാടനം മാര്‍ച്ച് 3ന് വൈകിട്ട്  4-ന് പത്തനംതിട്ട കണ്ണംപുത്തൂര്‍ ഗ്രൗണ്ടില്‍ (പഴയ ജിയോ ഗ്രൗണ്ട്) ആരോഗ്യം ആനന്ദം പത്തനംതിട്ട ഫെസ്റ്റില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജീവിതശൈലി രോഗങ്ങള്‍ക്കെതിരെയുള്ള ഹെല്‍ത്തി കേരളം ആന്റ് വെബ് 4 വെല്‍നെസ് ക്യാമ്പെയിന്റെ ജില്ലാതല ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

ആയുര്‍വേദത്തിന് പുറമെ, ആയുഷിന് കീഴിലുള്ള മറ്റ് ചികിത്സാ രീതികളുടെയും സേവനങ്ങള്‍ ലഭിക്കുന്ന അത്യാധുനിക ഇന്റഗ്രേറ്റഡ് ആശുപത്രിയാണ് നിര്‍മ്മിക്കുന്നത്. 30 കിടക്കകളുള്ള ആശുപത്രിയില്‍ പുരുഷ-സ്ത്രീ, ജനറല്‍ വാര്‍ഡുകള്‍ക്ക് പുറമെ വിശാലമായ കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ആധുനിക രീതിയിലുള്ള കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍, പഞ്ചകര്‍മ തീയറ്റര്‍, പേ വാര്‍ഡ് റൂമുകള്‍, ലാബ്, എക്‌സ്‌റേ സൗകര്യം, മരുന്ന് വിതരണ കേന്ദ്രം, നഴ്‌സിംഗ് സ്റ്റേഷന്‍, ചെയിഞ്ചിങ് റൂം, ഡൈനിങ്ങ് ഹാള്‍, കിച്ചന്‍, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ്, ബാത്ത് റൂമുകള്‍, പാസഞ്ചര്‍ ലിഫ്റ്റ് എന്നിവയുണ്ടാകും.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അവഗണിക്കപ്പെടുന്ന വിശ്വകർമ്മ സമൂഹത്തിന് അർഹമായത് നൽകുക; വിശ്വകർമ്മ പാർലമെന്റ്

ആലുവ : കേരളത്തിന്റെ നിർമ്മാണ പൈതൃകത്തിന്റെ നട്ടെല്ലായ വിശ്വകർമ്മ സമുദായത്തെ രാഷ്ട്രീയമായും സാമൂഹികമായും ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആലുവാ റോയൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച 'വിശ്വകർമ്മ പാർലമെന്റ്’ സംസ്ഥാന പ്രസിഡന്റ് ടി.യു. രാധാകൃഷ്ണൻ...

മഞ്ഞിനിക്കര പെരുന്നാളിന് വിപുലമായ ക്രമീകരണം ഒരുക്കും: ജില്ലാ കലക്ടര്‍

പത്തനംതിട്ട: മഞ്ഞിനിക്കര പെരുന്നാളിന് വിപുലമായ ക്രമീകരണം ഒരുക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്.പ്രേം കൃഷ്ണന്‍. മഞ്ഞനിക്കര പെരുന്നാള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍  വിവിധ വകുപ്പുകളുമായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത...
- Advertisment -

Most Popular

- Advertisement -