Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiപാകിസ്ഥാൻ ചൈനയുടെ...

പാകിസ്ഥാൻ ചൈനയുടെ ആയുധ പരീക്ഷണശാല ; ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്റ് ജനറൽ

ന്യൂഡൽഹി : ഓപ്പറേഷന്‍ സിന്ദൂറിന്റെ വേളയില്‍ ചൈനീസ് മിലിട്ടറിയുടെ തത്സമയ പരീക്ഷണശാലയായി പാകിസ്താന്‍ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്റ് ജനറൽ രാഹുല്‍ ആര്‍. സിങ്. ഡല്‍ഹിയില്‍ എഫ്‌ഐസിസിഐ സംഘടിപ്പിച്ച ന്യൂ ഏജ് മിലിട്ടറി ടെക്‌നോളജീസ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ പ്രയോ​ഗിച്ച ആയുധങ്ങളിൽ 81 ശതമാനവും ചൈനയുടെ സംഭാവനയായിരുന്നു. സംഘർഷത്തിൽ പാകിസ്താന്‍, ചൈന, തുര്‍ക്കി എന്നീ മൂന്ന് എതിരാളികളാണ് ഉണ്ടായിരുന്നത് . ചൈനയും തുര്‍ക്കിയും പാകിസ്താന്‍ സൈന്യത്തിന് സൈനികോപകരണങ്ങളും ഡ്രോണുകളും ലഭ്യമാക്കി.ഡിജിഎംഒ തലത്തിലുള്ള ചർച്ചയിലെ വിവരങ്ങൾ അടക്കം പാകിസ്ഥാൻ തത്സമയം ചൈനയ്‌ക്കും തുർക്കിക്കും കൈമാറിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഇരുപതിലധികം മൊഴികൾ‌ ഗൗരവതരമെന്ന് അന്വേഷണ സംഘം

കൊച്ചി : ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ള ഇരുപതിലധികം പേരുടെ മൊഴി ഗൗരവസ്വഭാവമുള്ളതെന്ന് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. വെളിപ്പെടുത്തലില്‍ കേസെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.ഗൗരവസ്വഭാവമുള്ള മൊഴികളില്‍ പരാതിക്കാരെ പത്ത് ദിവസത്തിനുള്ളില്‍ കാണും.നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ...

ദർശന നിർവൃതിയിൽ ചലച്ചിത്ര താരം ഗിന്നസ് പക്രു

ശബരിമല:  പതിനെട്ടാം പടി ചവിട്ടി അയ്യപ്പനെ കണ്ട  സന്തോഷം പങ്കുവച്ചു ചലച്ചിത്ര താരം ഗിന്നസ് പക്രു. എട്ടാം തവണ സന്നിധാനത്ത് എത്തുന്ന മലയാളത്തിന്റെ പ്രിയനടൻ ഓരോ തവണയും കൂടുതൽ മെച്ചപ്പെടുന്ന ഇവിടത്തെ സൗകര്യങ്ങളെ...
- Advertisment -

Most Popular

- Advertisement -