Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsസര്‍ഗോത്സവം അരങ്ങ്...

സര്‍ഗോത്സവം അരങ്ങ് 2024 നടത്തി

പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച  സര്‍ഗോത്സവം അരങ്ങ് 2024 സിനിമാ സംവിധായകന്‍ പ്രശാന്ത് .ബി. മോളിക്കല്‍ ഉദ്ഘാടനം ചെയ്തു. മൈലപ്ര സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന റാന്നി, കോന്നി ബ്ലോക്ക് ക്ലസ്റ്റര്‍ തല അരങ്ങില്‍ 16 സി.ഡി.എസുകളില്‍ നിന്നുള്ള ഓക്‌സിലറി ഗ്രൂപ്പംഗങ്ങള്‍ പങ്കെടുത്തു.

കുടുംബശ്രീ അംഗങ്ങളുടെയും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും കലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിനായി നടന്ന അരങ്ങില്‍ അയല്‍ക്കൂട്ടതലത്തില്‍ റാന്നി അങ്ങാടി സിഡിഎസ് ഓവറോള്‍ ചാമ്പ്യന്‍മാരായി. വടശേരിക്കര സിഡിഎസ് രണ്ടാം സ്ഥാനം നേടി. ഓക്‌സിലറി വിഭാഗത്തില്‍ റാന്നി അങ്ങാടി സിഡിഎസ് ഒന്നാം സ്ഥാനവും മലയാലപ്പുഴ സിഡിഎസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. ആദില ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ. പൊന്മുടിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ച് തമിഴ്നാട് ഗവര്‍ണര്‍

ചെന്നൈ : ഡി.എം.കെ. നേതാവ് കെ. പൊന്‍മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ തമിഴ്നാട് ഗവര്‍ണര്‍ ക്ഷണിച്ചു .സത്യപ്രതിജ്ഞ ഇന്നു മൂന്നരയ്ക്ക് രാജ്ഭവനില്‍ നടക്കും.പൊന്മുടിയെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചുവെന്ന് അറ്റോണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. പൊന്മുടിയെ...

ജൂൺ 5 നും 7 നും റേഷൻകടകൾക്ക് അവധി

തിരുവനന്തപുരം : കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ജൂൺ 4 വരെ നീട്ടിയ മെയ് മാസത്തെ റേഷൻ വിതരണം പൂർത്തിയായി. ഒരു മാസത്തെ വിതരണം അവസാനിച്ചാൽ കണക്കുകൾ കൃത്യതപ്പെടുത്തുന്നതിനായി അടുത്ത മാസത്തിന്റെ ആദ്യദിനം റേഷൻകടകൾക്ക് നല്കുന്ന...
- Advertisment -

Most Popular

- Advertisement -