Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകെപിഎസി നാടക...

കെപിഎസി നാടക ക്യാമ്പ് 2026 ഇപ്പോൾ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം

ആലപ്പുഴ: ആധുനിക മലയാള നാടകവേദിയ്ക്ക് ദിശാബോധം നൽകിയ കെപിഎസി ജൂൺ 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാന നാടക ക്യാമ്പ് കായംകുളം കെ.പി.എ.സി അങ്കണത്തിൽ സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രഗത്ഭരായ നാടക പ്രതിഭകൾ ക്ലാസ്സുകൾ നയിക്കുന്ന ക്യാമ്പിൽ 15 നും 25 നും ഇടയിൽ പ്രായമുള്ള 30 യുവതീ യുവാക്കൾക്കാണ് പ്രവേശനം ലഭിക്കുക.

തെരഞ്ഞെടുക്കപ്പെട്ടാൽ 1000 രൂപ പ്രവേശന ഫീസ് നൽകണം. വിശദമായ ബയോഡേറ്റയും ഏറ്റവും പുതിയ ഫോട്ടോയും നാടകാഭിമുഖ്യം തെളിയിക്കുന്ന രേഖകളുണ്ടെങ്കിൽ അതും സഹിതം സെക്രട്ടറി, കെ.പി.എ.സി, കായംകുളം, ആലപ്പുഴ ജില്ല എന്ന വിലാസത്തിലോ kpackerala@gmail.com എന്ന ഇ.മെയിൽ ഐ.ഡി യിലോ മെയ് 15 നു മുൻപ് അപേക്ഷിക്കുക . സംശയങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ 0479-2445078 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡോ. മൻമോഹൻ സിം​ഗിന്റെ വിയോ​ഗം : രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിം​ഗിന്റെ(92) വിയോ​ഗത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഔദ്യോഗിക ബഹുമതികളോടെ നാളെയാണു സംസ്കാരം. എഐസിസിയിൽ പൊതുദർശനമുണ്ടാകും .അനുശോചനം രേഖപ്പെടുത്തുവാൻ രാവിലെ 11ന്...

കെ.പി.എം.എസ് ആലപ്പുഴ ജില്ലാ സമ്മേളനം ചെങ്ങന്നൂരിൽ 31-ന്

ചെങ്ങന്നൂർ: കെ.പി എം.എസ് ആലപ്പുഴ ജില്ലാ സമ്മേളനം ചെങ്ങന്നൂരിൽ 31-ന് വണ്ടിമല ദേവസ്ഥാനം ട്രസ്റ്റ് ആഡിറ്റോറിയത്തിൽ ( ചാത്തൻ മാസ്റ്റർ നഗർ) രാവിലെ 9 ന് നടക്കും.10 ന് പ്രതിനിധി സമ്മേളനം .ജില്ല...
- Advertisment -

Most Popular

- Advertisement -