Friday, July 11, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaനാല് കിലോ...

നാല് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

ആലപ്പുഴ: അമ്പലപ്പുഴയിൽ  നാല് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് സ്വദേശികളായ 3 പേരെയാണ്   അമ്പലപ്പുഴ പോലീസ് പിടികൂടിയത്. ജൂൺ 9 -ന്  രാത്രി 11 മണിയോടെ അമ്പലപ്പുഴ കുഞ്ചുപിള്ള സ്കൂൾ കോമ്പൗണ്ടിനുള്ളിൽ കഞ്ചാവ് ചെറിയ പൊതികളാക്കുന്നതിനിടെ പോലീസിനെ കണ്ട ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.

പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം സ്കൂൾ പരിസരത്ത് ബൈക്ക് ഇരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് കഞ്ചാവും ബൈക്കും മൊബൈൽ ഫോണും ഉപേക്ഷിച്ച് ഇവർ ഓടി രക്ഷപ്പെട്ടത്. ഒളിവിൽ പോയ പ്രതികളെ  മണിക്കൂറിനകം പുറക്കാട് ഭാഗത്ത് വച്ച് പിടികൂടുകയായിരുന്നു.

ഇൻസ്പെക്ടർ എം പ്രതീഷ്കുമാർ, എസ് ഐമാരായ അനീഷ് കെ ദാസ്,നിധിൻ രാജ്,പ്രിൻസ് സൽപുത്രൻ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുജിമോൻ,രതീഷ് വാസു, ജോസഫ് ജോയി,എബിൻ സിൽവസ്റ്റർ, സിവിൽ പോലീസ് ഓഫീസർമാരായ വിജിത്ത്,മിഥുൻ,ശ്രീജി, അമ്പാടി,ഹോംഗാർഡ് ഇർഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുറ്റൂരിൽ തെരുവ് വിളക്കുകളുടെ ഫ്യൂസുകൾ കട്ട് ചെയ്യുന്നത് പതിവാകുന്നു

തിരുവല്ല: കുറ്റൂരിൽ തെരുവ് വിളക്കുകളുടെ ഫ്യൂസുകൾ രാത്രി കാലങ്ങളിൽ കട്ട് ചെയ്യുന്നത് പതിവാകുന്നു.  തെങ്ങേലി ഏറ്റുകടവ് ട്രാൻസ്ഫോർമർ  സമീപമുള്ള   തെരുവ് വിളക്കുകളുടെ ഫ്യൂസും,  തലയാർ റോഡിലേക്കുള്ള ഫ്യൂസുമാണ്  രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധർ കട്ട് ചെയ്യുന്നതായി...

സംസ്ഥാനത്ത് രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതമായി നടന്നുവരുന്നു : മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് 2024-25 സംഭരണ വർഷത്തെ രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതമായി നടന്നുവരികയാണെന്ന് മന്ത്രി ജി ആർ അനിൽ. കൊയ്ത്ത്‌ ആരംഭിക്കുന്നതിനും വളരെ മുമ്പേ തന്നെ നോഡൽ ഏജൻസിയായ സപ്ലൈകോ ആവശ്യമായ...
- Advertisment -

Most Popular

- Advertisement -