Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzha72-ാമത് നെഹ്‌റു...

72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി : നിറച്ചാർത്ത്  മത്സരത്തിൽ  ഉത്സവം സൃഷ്ടിച്ച് കുട്ടികൾ

ആലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പ്രചാരണാർത്ഥം പബ്ലിസിറ്റി കമ്മിറ്റി കുട്ടികൾക്കായി സംഘടിപ്പിച്ച  ‘നിറച്ചാർത്ത്’ മത്സരത്തിൽ നിറങ്ങളുടെ ഉത്സവം സൃഷ്ടിച്ച് കുട്ടികൾ. ആലപ്പുഴ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന നിറച്ചാർത്ത് മത്സരം അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് സി. പ്രേംജി ഉദ്ഘാടനം ചെയ്തു.

വള്ളംകളിയുടെ ആവേശവും പാരമ്പര്യവും കുട്ടനാടിന്റെ പ്രകൃതി സൗന്ദര്യവും  കുട്ടികളുടെ സർഗാത്മകതയിലൂടെ ചിത്രങ്ങളായി വിരിഞ്ഞു. എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തിയത്. എൽ.പി വിഭാഗത്തിന് കളറിങ് മത്സരവും യു.പി, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാ (പെയിന്റിങ്) മത്സരവുമാണ് സംഘടിപ്പിച്ചത്. ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക്  ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്യും.

ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ എ.എം. നൗഫൽ, നഗരസഭാംഗം ബിജി ശങ്കർ, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ സി. പ്രദീപ്, ഡോ. നെടുമുടി ഹരികുമാർ, ടി.ആർ. ആസാദ്, കെ. നാസർ, നസീർ പുന്നയ്ക്കൽ, രമേശൻ ചെമ്മാപറമ്പിൽ, അബ്ദുൾ സലാം ലബ്ബ, ഹരികുമാർ വാലേത്ത്, സുഭാഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വഖഫ് ഭേദഗതി ബിൽ : ജെപിസി റിപ്പോർട്ടിന് രാജ്യസഭയിൽ അം​ഗീകാരം

ന്യൂഡൽഹി : വഖഫ് ജെപിസി റിപ്പോർട്ടിന് രാജ്യസഭയിൽ അം​ഗീകാരം. പ്രതിപക്ഷ ബഹളത്തിനിടെ ജെപിസി ചെയർമാനും ബിജെപി എംപിയുമായ ​ജ​ഗദാംമ്പിക പാലാണ് വഖഫ് ബിൽ അവതരിപ്പിച്ചത്.പ്രതിപക്ഷം മുന്നോട്ടുവച്ച 44 ഭേദ​ഗതി നിർദേശങ്ങളും തള്ളിക്കൊണ്ടാണ് ജെപിഎസ്...

പി എസ് സി ക്രമക്കേട് : അന്വേഷണത്തിന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : പി എസ് സി റിക്രൂട്ട്മെന്റ് ക്രമക്കേട് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്. ഐജി അജിതാ ബീഗത്തിന്‍റ നേതൃത്വത്തിലുള്ള സംഘമാണ് പി എസ് സി ക്രമക്കേട് അന്വേഷിക്കുന്നത് ഒരു എസ്പിയും ഒരു ഡിവൈഎസ്പിയും .സംഘത്തിൽ...
- Advertisment -

Most Popular

- Advertisement -