Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsRanniറാന്നി തോട്ടമൺകാവിലേക്ക് ...

റാന്നി തോട്ടമൺകാവിലേക്ക്  മൂന്ന് രഥയാത്രകൾ പര്യടനം ആരംഭിച്ചു 

​റാന്നി : റാന്നി തോട്ടമൺകാവ് ഭഗവതീക്ഷേത്രത്തിൽ സംഘടിപ്പിക്കുന്ന അംബായാഗം 2026-ന് മുന്നോടിയായി വിവിധ പുണ്യസങ്കേതങ്ങളിൽ നിന്നുള്ള വിശേഷാൽ പ്രയാണ രഥങ്ങൾ പര്യടനം ആരംഭിച്ചു. ​മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ നിന്നുള്ള രഥയാത്ര രാവിലെ 9 മണിക്ക് ഭക്തിനിർഭരമായ ചടങ്ങുകളോടെ യാത്ര ആരംഭിച്ചു.

ചരിത്രപ്രസിദ്ധമായ പരുമല പനയനാർകാവ് ദേവീക്ഷേത്രത്തിൽ നിന്നുള്ള രഥയാത്രയും, തിരുവല്ല മുത്തൂർ ശ്രീ മുത്തൂരാൻ കാവ് പ്രദേശത്ത് നിന്നുള്ള രഥയാത്രയും അതത് കേന്ദ്രങ്ങളിൽ നിന്നും പ്രയാണം തുടങ്ങി. ​നാടിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തുന്ന ഈ മൂന്ന് മഹാ രഥങ്ങളും വൈകുന്നേരം 5 മണിക്ക് റാന്നി ഇട്ടിയപ്പാറ ജംഗ്ഷനിൽ എത്തിച്ചേരും.

തുടർന്ന് ഇട്ടിയപ്പാറയിൽ നിന്നും കൈകളിൽ ദീപമേന്തി, കേരളീയ പരമ്പരാഗത വേഷവിധാനങ്ങളായ സെറ്റും സാരിയും അണിഞ്ഞ ആയിരക്കണക്കിന് അമ്മമാരും ഭക്തജനങ്ങളും അണിനിരക്കുന്ന മഹാ സംയുക്ത രഥയാത്രയും ശോഭായാത്രയും തോട്ടമൺകാവ് ഭഗവതീക്ഷേത്ര സന്നിധിയിലേക്ക് ആനയിക്കപ്പെടും. ​വൈകീട്ട് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരുന്ന രഥങ്ങളെ ദീപക്കാഴ്ചകളോടെയും നാമസങ്കീർത്തനങ്ങളോടെയും എതിരേൽക്കും. തുടർന്ന് വിശേഷാൽ ദീപാരാധന, പുഷ്പാഞ്ജലി, മഹാപ്രസാദ വിതരണം എന്നിവ ഉണ്ടാകും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന്  പ്രഖ്യാപിക്കും

തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റിലെ പിആർഡി ചേംബറിൽ നടക്കുന്ന വാർത്ത സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ആണ് ഫലം പ്രഖ്യാപിക്കുന്നത്. ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം...

നിയമസഭാ തെരഞ്ഞെടുപ്പ് :  യു ഡി എഫ് പ്രകടനപത്രിക പുറത്തിറക്കി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി യു ഡി എഫ് പ്രകടനപത്രിക പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത റെഡ്ഡിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ശബരിമലയിലെ ആചാര സംരക്ഷണം മുതല്‍ സാമൂഹിക...
- Advertisment -

Most Popular

- Advertisement -