Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപോളിയോ തുള്ളിമരുന്ന്...

പോളിയോ തുള്ളിമരുന്ന് : സംസ്ഥാനത്ത് 23000 ബൂത്തുകൾ : മന്ത്രി ലിജു

ആലപ്പുഴ: പോളിയോമുക്ത ഭാരതം എന്ന പദവി നിലനിർത്തുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തുന്ന പൾസ് പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണത്തിന്റെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം സഹകരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു  കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർവഹിച്ചു.

അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള എല്ലാ കുട്ടികൾക്കും രണ്ടുതുള്ളി പോളിയോ തുള്ളി മരുന്ന് നൽകുന്ന പദ്ധതിയ്ക്കായി സംസ്ഥാനത്ത് 23000 ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. തുള്ളിമരുന്ന് സ്വീകരിക്കാനെത്തിയ കുട്ടിയ്ക്ക് തുള്ളിമരുന്ന് പകർന്നുകൊണ്ടാണ് മന്ത്രി ജില്ല തല വിതരണം നിർവഹിച്ചത്. കണ്ടല്ലൂരിന്റെ വികസനത്തിനും നാടിന്റെ വികസനത്തിനും രാഷ്ട്രീയ ഭേദമില്ലാതെ മുൻഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു.

കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇൻ ചാർജ് ആർ ഷൈനി അധ്യക്ഷത വഹിച്ചു. സന്ദേശ പ്രചാരണ പോസ്റ്റർ പ്രകാശനം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ടി എസ് താഹ നിർവഹിച്ചു.  ജില്ലയിൽ അഞ്ച് വയസ്സിന് താഴെ പ്രായമുള്ള 96972 കുട്ടികൾക്ക് തുള്ളി മരുന്ന് വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിട്ടുള്ളത്. ഇതിനായി 1377 പോളിയോ ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. അന്നേ ദിവസം ലഭിക്കാത്ത കുട്ടികൾക്ക് 29,30 തിയതികളിലും നൽകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാക്കിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം : 24 മരണം

ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്ഥാനിലെ ഖ്വറ്റ റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെയുണ്ടായ സ്ഫോടനത്തിൽ 24 പേർ മരിച്ചു.30 പേര്‍ക്ക് പരിക്കേറ്റു. പെഷവാറിലേക്കുള്ള എക്‌സ്‌പ്രസ് പുറപ്പെടാനൊരുങ്ങുമ്പോഴാണ് റെയിൽവേ സ്‌റ്റേഷനിൽ സ്‌ഫോടനമുണ്ടായത് .ചാവേര്‍ സ്ഫോടനമാണെന്നാണ് പ്രാഥമിക...

കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 2 സൈനികർക്ക് വീരമൃത്യു

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു.ഓപ്പറേഷൻ അഖലിന്റെ ഭാ​​ഗമായി നടന്ന തെരച്ചിലിനിടെയാണ് ലാൻസ് നായ്‌ക് പ്രിത്‌പാൽ സിങ്, ശിപായ് ഹർമിന്ദർ സിങ് എന്നിവർ വീരമൃത്യു വരിച്ചത്....
- Advertisment -

Most Popular

- Advertisement -