Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsരണ്ടുദിവസത്തെ സന്ദര്‍ശനം:...

രണ്ടുദിവസത്തെ സന്ദര്‍ശനം: ഉപരാഷ്‌ട്രപതി ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഇന്ന് കേരളത്തിലെത്തും. ഉച്ചയ്‌ക്ക് 12.30ന് കൊച്ചിയിലെത്തുന്ന അദ്ദേഹം ഹെലിക്കോപ്റ്ററില്‍ ആലപ്പുഴയിലെത്തും.

കേരളകൗമുദി 115-ാമത് വാര്‍ഷികാഘോഷവും പദ്മഭൂഷണ്‍ ലഭിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുള്ള ആദരവും ലിയോ തേര്‍ട്ടീന്ത് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യും. വെള്ളാപ്പള്ളിയെ ഉപരാഷ്‌ട്രപതി ആദരിക്കും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുഖ്യാതിഥിയാകും.

ഒന്നരയ്‌ക്ക് ആറന്മുള ഉതൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 2.30നു തിരിച്ചു പ്രമാടത്തെത്തി ഹെലിക്കോപ്ടറില്‍ തിരുവനന്തപുരത്തിനു പോകും. വൈകിട്ട് അഞ്ചിന് ഓണത്തോടനുബന്ധിച്ച ടൂറിസം വാരാഘോഷ സമാപനഘോഷയാത്ര ഉദ്ഘാടനം ചെയ്യും.

31ന് രാവിലെ 8.15ന് ലക്ഷദ്വീപ് അഗത്തിയിലേക്കു പോകുന്ന ഉപരാഷ്‌ട്രപതി ഉച്ചയ്‌ക്ക് ഒന്നരയോടെ കൊച്ചിയില്‍ തിരിച്ചെത്തും. വൈകിട്ട് നാലിനു കാക്കനാട് രാജഗിരി എന്‍ജിനിയറിങ് കോളജ് രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് വൈകിട്ട് ആറേകാലോടെ ദല്‍ഹിക്കു തിരിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തെരഞ്ഞെടുപ്പിൽ ഹരിതചട്ടപാലന നടപടികൾ : 46 ലക്ഷത്തിന്റെ പിഴ ചുമത്തി

തിരുവനന്തപുരം : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കാതെ നടത്തുന്ന പ്രചാരണ-പ്രവർത്തനങ്ങൾക്കെതിരെ വിവിധ ജില്ലകളിലായി ഇതുവരെ 6500 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിലായി 340 ലംഘനങ്ങൾ കണ്ടെത്തി. ഇതുവരെ, 14 ജില്ലകളിലായി 46 ലക്ഷം രൂപ...

കരുവാറ്റ കൊലപാതകം : പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെ കസ്റ്റഡിയിൽ വിട്ടു

ആലപ്പുഴ : കരുവാറ്റ കൊലക്കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വിട്ട് ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ്.ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിടാനുള്ള വ്യവസ്ഥ ഇല്ലെങ്കിൽ ക്രിമിനൽ...
- Advertisment -

Most Popular

- Advertisement -