Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsമഴ :...

മഴ : വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : മഴ മുന്നറിയിപ്പുമായി ബന്ധപ്പെട്ട് വിധ ജില്ലകൾക്കായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ജൂൺ 3ന് ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് മഞ്ഞ അലർട്ട്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ജൂൺ 4നും കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ജൂൺ 5നും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സക്ഷമ ജില്ലാ സമ്മേളനം : നേത്രദാനത്തിനുള്ള സമ്മതപത്രം കൈമാറി

പത്തനംതിട്ട : സമ ദൃഷ്ടി ക്ഷമതാ വികാസ് മണ്ഡൽ"(സക്ഷമ)യുടേയും  നെടുമ്പ്രം ഹൈന്ദവ സേവ സമിതിയുടെയും ആഭിമുഖ്യത്തിൽ നടന്ന സക്ഷമ ജില്ലാ സമ്മേളനത്തിൽ നേത്രദാനത്തിനുള്ള സമ്മതപത്രം  സുദർശനം ആയുർവേദ ഐ ഹോസ്പിറ്റൽ ചീഫ് ഫിസിഷ്യൻ...

ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യന്‍മാര്‍

ലണ്ടൻ :  ലോര്‍ഡ്സില്‍ നടന്ന ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്ക ജേതാക്കളായി .മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തകർത്താണ് ദക്ഷിണാഫ്രിക്ക കിരീടം നേടിയത് .27 വർഷത്തിനുശേഷമാണ് ദക്ഷിണാഫ്രിക്ക ഐസിസി...
- Advertisment -

Most Popular

- Advertisement -