Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഎയിംസ് :...

എയിംസ് : കോട്ടയത്തെ സാധ്യതകളും പരിഗണിക്കുമെന്ന് കെ. മുരളീധരന്‍

കോട്ടയം : കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) സ്ഥാപിക്കുന്നതിനായി വെള്ളൂര്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറിയുടെ സ്ഥലവും പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍. കായകല്‍പ്പം ജനസമ്പർക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളൂരില്‍ 700 ഏക്കല്‍ സ്ഥലം ലഭ്യമാണെന്ന് വൈക്കം എം.എല്‍.എ കെ. ബിനിമോന്‍ അറിയിച്ചിരുന്നു. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തും. കോട്ടയം മെഡിക്കല്‍ കോളജിന്‍റെ കൈവശമുള്ള സ്ഥലവും പരിഗണിക്കാവുന്നതാണ്. ഏതു സ്ഥലത്തായാലും സംസ്ഥാനത്ത് എയിംസ് വേണമെന്നതാണ് സര്‍ക്കാരിന്‍റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

പാമ്പാടി താലൂക്ക് ആശൂപത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ പേരു നല്‍കും. ചങ്ങനാശേരി ജനറൽ ആശുപത്രിക്കായി 80 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടിടം 2027 ഏപ്രിലിൽ പൂർത്തിയാക്കും.സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി മണിമല കുടുംബരോഗ്യ കേന്ദ്രത്തിനും ചെമ്മല, കറുകച്ചാൽ, മാങ്ങാനം, അച്ചിനകം , കല്ലം എന്നീ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്കും പുതിയ കെട്ടിടങ്ങൾ നിര്‍മിക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു .

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വഖഫ് ഭേദഗതി ബില്ല് പാവപ്പെട്ട മുസ്ലീങ്ങൾക്ക് പ്രയോജനകരം:  രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വഖഫ് ഭേദഗതി ബില്ല് പാവപ്പെട്ട മുസ്ലീങ്ങൾക്ക് പ്രയോജനകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഈ ബില്ല് രാജ്യത്തെ ഒരു മുസ്ലീം പൗരന്റെയും അവകാശങ്ങളെ ബാധിക്കുന്നില്ല. ഇത് വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ...

പത്തനംതിട്ടയിൽ നവജാത ശിശുവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട : പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി.21 കാരിയായ  അവിവാഹിതയാണ് കുഞ്ഞിന് ജന്മം നൽകിയത്. ഇവരുടെ അയൽവീട്ടിലെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. മരിച്ച കുഞ്ഞിൻ്റെ അമ്മ പത്തനംതിട്ടയിലെ ഒരു ആശുപത്രിയിൽ...
- Advertisment -

Most Popular

- Advertisement -