Thursday, September 10, 2026
No menu items!

subscribe-youtube-channel

HomeSpiritualഇന്ന് ശ്രീകൃഷ്ണ...

ഇന്ന് ശ്രീകൃഷ്ണ ജയന്തി : ഭക്തിസാന്ദ്രമായ ശോഭായാത്രകൾ നടക്കും

ഇന്ന് ശ്രീകൃഷ്ണ ജയന്തി. ലോകത്ത് ധർമം പുനസ്ഥാപിക്കൻ ഭഗവാൻ മഹാവിഷ്ണു ശ്രീകൃഷ്ണനായി അവതാരമെടുത്ത ദിനം .അഷ്ടമിരോഹിണി ദിനത്തില്‍ ബാലഗോകുലത്തിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ശോഭായാത്രകൾ വൈകിട്ട് നടക്കും.‘പുണ്യമീ മണ്ണ് പവിത്രമീ ജന്മം’ എന്ന സന്ദേശത്തിലൂന്നിയാണ്  ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ദിനാഘോഷങ്ങൾ നടക്കുന്നത്. ഉണ്ണിക്കണ്ണന്മാരും രാധമാരും ഗോപികമാരുമെല്ലാം ചേർന്ന് വീഥികൾ അമ്പാടികളാക്കും. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഭക്തിസാന്ദ്രമായിട്ടായിരിക്കും ഇത്തവണത്തെ ശോഭായാത്ര.  വയനാട്ടില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

അഷ്ടമിരോഹിണി ദിനമായ ഇന്ന് ഗുരുവായൂരിൽ ആയിരങ്ങളാണ് എത്തുന്നത്. ഗുരുവായൂരപ്പന് നിവേദിച്ച പാൽപായസമുൾപ്പെടെയുള്ള വിശേഷാൽ പ്രസാദ ഊട്ട് നടക്കും. വൈകീട്ട് വൈവിധ്യമാർന്ന കലാപരിപാടികളും ഉണ്ടാകും. പ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും.എല്ലാ കൃഷ്ണ ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകളും പ്രാർത്ഥനയും നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കലഞ്ഞൂരിൽ മദ്യപാനത്തിനിടയിൽ യുവാവ് കൊല്ലപ്പെട്ടു : പ്രതി പിടിയിൽ

പത്തനംതിട്ട : കലഞ്ഞൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍.കഞ്ചോട് മനു (36) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ സുഹൃത്തായ ശിവദാസാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി ശിവപ്രസാദിന്റെ വീട്ടിലിരുന്നു...

വേനൽച്ചൂട് : തൊഴിൽ സമയം പുനഃക്രമീകരിച്ചു

ആലപ്പുഴ : സംസ്ഥാനത്ത് വേനൽക്കാലം ആരംഭിച്ച സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നത് തടയാനായി ലേബർ കമ്മീഷണർ തൊഴിൽ സമയം പുനഃക്രമീകരിച്ചു. മെയ് 20 വരെയാണ് പുതിയ ക്രമീകരണം നിലവിലുണ്ടാകുക. പകൽ...
- Advertisment -

Most Popular

- Advertisement -