Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഞാൻ കണ്ട്...

ഞാൻ കണ്ട് പറയാനുദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞു : മുഖ്യമന്ത്രിക്കെതിരെ ജീ.സുകുമാരൻ നായർ

ചങ്ങനാശ്ശേരി: മുഖ്യമന്ത്രി വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നെന്ന് ആവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സുകുമാരൻ നായർക്ക് കൂടിക്കാഴ്ചയ്‌ക്ക് അനുമതി നിഷേധിച്ചു എന്നതരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹവുമായി സംസാരിച്ചിരുന്നെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതിനുപിന്നാലെയാണ് പ്രതികരണം.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ എൻഎസ്എസ് നേതൃത്വം അനുമതി തേടിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് തിരിച്ചുവിളിച്ചിരുന്നു. എന്നാൽ, കാണാനുള്ള തീയതിയോ സമയമോ അറിയിച്ചില്ലെന്ന് സുകുമാരൻനായർ പറഞ്ഞു. ബജറ്റിന്റെ തിരക്കായതുകൊണ്ടാണ് കാണാൻ കഴിയാതിരുന്നതെങ്കിൽ അത് അന്നുതന്നെ പറയാമായിരുന്നു.

ഇപ്പോൾ പറയുന്നതിൽ കാര്യമില്ല.  താൻ കണ്ട് പറയാനുദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞെന്നും തനിക്ക് ഇനി ആരെയും കാണേണ്ടതില്ലെന്നും ജീ സുകുമാരൻ നായർ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോലീസ് കാന്റീന്‍ കാര്‍ഡ് എസ്ഡിപിഐ നേതാവിന് നല്‍കി : സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

എറണാകുളം : പൊലീസ് കാന്‍റീന്‍ കാര്‍ഡ് എസ്ഡിപിഐ സംസ്ഥാന നേതാവിന് നല്‍കിയ പെരുമ്പാവൂരിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. എഎസ്ഐ സലീമിനെയാണ് എറണാകുളം റൂറല്‍ എസ്പി സസ്പെന്‍ഡ് ചെയ്തത്. പെരുമ്പാവൂര്‍ പൊലീസ് കാന്‍റീനിൽ എഎസ്ഐ...

പതാക ദിനം ആചരിച്ചു

തിരുവല്ല : അഴിയിടത്തുചിറ ഉത്രമേൽ ദേവി വിലാസം 2265 നമ്പർ NSS കരയോഗം പതാക ദിനം ആചരിച്ചു. ഉത്രമേൽ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ കരയോഗം പ്രസിഡണ്ട് വി കെ മുരളീധരൻ നായർ പതാക...
- Advertisment -

Most Popular

- Advertisement -