Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsസന്നിധാനത്ത് മഴയ്ക്ക് ...

സന്നിധാനത്ത് മഴയ്ക്ക്  ശമനം:  പമ്പയിൽ ഇറങ്ങുന്നതിനു തീർഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ മാറ്റം

ശബരിമല : സന്നിധാനത്ത് മഴ ശമിക്കുന്നു. അപകട സാധ്യത മുൻനിർത്തി പമ്പയിൽ ഇറങ്ങുന്നതിനു തീർഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ മാറ്റം. ഇന്ന് രാവിലെ നട തുറന്നതുമുതൽ 11 മണി വരെയുള്ള  കണക്കനുസരിച്ച് ദർശനം നടത്തിയത് 41416 തീർഥാടകർ.

ശബരിമലയിൽ ഉൾക്കാട്ടിൽ മഴ പെയ്യുന്നതിനാൽ സത്രം-പുല്ലുമേട് കാനനപാതയിലൂടെയുള്ള കാൽനട യാത്രയ്ക്ക് ഇനിയൊരറിയിപ്പ് വരുന്നതുവരെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.  പമ്പയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

മഴ മുന്നറിയിപ്പിൽ മാറ്റം വന്നതിനാൽ പമ്പയിൽ ഇറങ്ങുന്നതിനു ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ മാറ്റം വരുത്തി. ജലനിരപ്പ് ഉയർന്ന സ്ഥലങ്ങളിൽ മാത്രം വടം കെട്ടിത്തിരിച്ച് തീർഥാടകരെ ഇപ്പോഴും നിയന്ത്രിക്കുന്നുണ്ട്. പമ്പയിൽ നിന്നും സന്നിധാനത്തേയ്ക്കുള്ള പാതകളിൽ ചില സ്ഥലങ്ങളിൽ ഭക്തരെ നിയന്ത്രിക്കാൻ വടംകെട്ടിത്തിരിച്ചിട്ടുണ്ട്.

തത്സമയ ബുക്കിംഗിലൂടെ ഇന്ന് 7430 പേർ ദർശനം നടത്തി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കഴിവുകളെ  സമൂഹ നൻമയ്ക്കായി  വിനിയോഗിക്കണം:  കാതോലിക്കാ ബാവാ

കോട്ടയം : ദൈവം നൽകിയ കഴിവുകളെ സമൂഹ നൻമയ്ക്കായി വിനിയോഗിക്കേണ്ടത് ഈ കാലഘട്ടത്തിൻ്റെ  അനിവാര്യതയാണെന്ന്  ബസേലിയോസ് മാർത്തോമ്മാ  മാത്യൂസ് തൃതീയൻ  കാതോലിക്കാ  ബാവാ. സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ്  അത് സ്ഫുടം ചെയ്ത് ജീവിതം...

Kerala Lotteries Results : 30-01-2025 Karunya Plus KN-558

1st Prize Rs.8,000,000/- PM 108857 (CHITTUR) Consolation Prize Rs.8,000/- PA 108857 PB 108857 PC 108857 PD 108857 PE 108857 PF 108857 PG 108857 PH 108857 PJ 108857...
- Advertisment -

Most Popular

- Advertisement -