Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകേരള കർഷക...

കേരള കർഷക യൂണിയൻ(എം)  കർഷകധർണ്ണ സംഘടിപ്പിച്ചു

ആലപ്പുഴ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കേരള കർഷക യൂണിയൻ(എം) ചങ്ങനാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ കർഷകധർണ്ണ നടത്തി.

രാസവളത്തിന്റെ വർദ്ധിപ്പിച്ച വില പിൻവലിക്കണമെന്നും രാസവളത്തിനും കീടനാശിനിക്കും നീറ്റ് കക്കയ്ക്കും കൂടുതൽ സബ്സിഡി അനുവദിക്കണമെന്നും നെൽ കർഷകർ വർഷങ്ങളായി ആവശ്യപ്പെടുന്ന ഹാൻഡ്ലിംഗ് ചാർജ് പുതുക്കി നിശ്ചയിക്കണമെന്നും,ഇ എസ് എ പരിധിയിൽ നിന്ന് കർഷകരെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു ആയിരുന്നു ധർണ്ണ സംഘടിപ്പിച്ചത്.

കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡണ്ട് ലാലിച്ചൻ കുന്നിപ്പറമ്പിൽ  ഉദ്ഘാടനം ചെയ്തു. ജോസുകുട്ടി കണ്ണന്തറ  അധ്യക്ഷത വഹിച്ചു. പ്രേംചന്ദ് മാവേലി, ജോൺസൺ അലക്സാണ്ടർ, സിജോ കന്യാകോണിൽ ജോസ്കുട്ടി പടവ്പുരയ്ക്കൽ, ജോർജ് വാണിയപ്പുരക്കൽ, ജോയിച്ചൻ പീലിയാനിക്കൽ, ടിറ്റി ജോസ്, ലിനു ജോബ്, സണ്ണി ചങ്ങങ്കരി, പി എ മാത്യു, ഫ്രാൻസിസ് പാണ്ടിശ്ശേരി,  തുടങ്ങിയവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവാവിനെ വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ തിരുവല്ല പോലീസ് പിടികൂടി

തിരുവല്ല : മുൻവിരോധം കാരണം യുവാവിനെ വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ തിരുവല്ല പോലീസ് പിടികൂടി. തിരുവല്ല തിരുമൂലപുരം കദളിമംഗലം അമ്പലത്തിന് സമീപം പ്ലാവേലിൽ വീട്ടിൽ പി ആർ ആർജ്ജുൻ...

നവീകരിച്ച വനിതാ പരിശീലന കേന്ദ്രത്തിന്റെയും അംഗൻവാടിയുടെയും ഉദ്ഘാടനം

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത്  എസ് സി ഫണ്ട് ഉപയോഗിച്ച് നവീകരിച്ച വനിതാ പരിശീലന കേന്ദ്രത്തിന്റെയും, അംഗൻവാടിയുടെയും ഉദ്ഘാടനം പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്രു എസ് കുമാർ അധ്യക്ഷത വഹിച്ചു....
- Advertisment -

Most Popular

- Advertisement -