Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസമൃദ്ധിയുടെ ഉത്സവാരംഭമായി...

സമൃദ്ധിയുടെ ഉത്സവാരംഭമായി അമ്പലപ്പുഴയിൽ ഇല്ലം നിറ

അമ്പലപ്പുഴ: വരുംകാല സമൃദ്ധി യുടെ ഉത്സവാരംഭം കുറിച്ച് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു. കാർഷിക വിളകളുടെ ആദ്യ ഫലം ഭഗവാന്റെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്ന ഇല്ലം നിറയിൽ പങ്കുകൊള്ളാൻ നിരവധി ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തി.തിങ്കളാഴ്ച പുലർച്ചെ 5.40നും 6.20നും മദ്ധ്യേ ആയിരുന്നു ചടങ്ങുകൾ നടന്നത്.

പ്രഭാത ശ്രീബലിക്കു ശേഷം മുഖ മണ്ഡപത്തിൽ പദ്മമിട്ട് പീഠം വെച്ച് പട്ടു വിരിച്ച് തന്ത്രി പുതുമന വാസുദേവൻ നമ്പൂതിരിയുടെയും ഹരിനാരായണൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ പ്രത്യേക പൂജകൾ ആരംഭിച്ചു. ക്ഷേത്രത്തിന്റെ കിഴക്കേ കുളപുരയിൽ പട്ടിൽ പൊതിഞ്ഞു വെച്ച ഇല്ലി, നെല്ലി, പ്ലാശിൻ ചമത, ദശപുഷ്പങ്ങൾ എന്നിവയും നെൽക്കതിർ കെട്ടും ശുദ്ധി ചെയ്ത് മേൽശാന്തി മാരായ എദുകൃഷ്ണൻ നമ്പൂതിരി, ബാബു നമ്പൂതിരി എന്നിവരും കീഴ് ശാന്തിമാരും ചേർന്ന് നാലമ്പലത്തിലേക്കു എഴുന്നള്ളിച്ചു.

കുത്തുവിളക്കുകളുടെയും പഞ്ച വാദ്യത്തിന്റെയും നാദസ്വര മേളത്തിന്റെയും അകമ്പടിയോടെ കതിർ കെട്ടുകളുമായി ക്ഷേത്രത്തിന് വലം വെച്ച് മണ്ഡപത്തിൽ സമർപ്പിച്ചു. മണ്ഡപത്തിൽ മഹാവിഷ്ണുവിനെയും മഹാലക്ഷ്മിയെയും ആവാഹിച്ചു ഇരുത്തി പ്രത്യേക പൂജകൾ നടത്തിയ ശേഷം കതിർ കുലകൾ ശ്രീകോവിലിൽ എഴുന്നള്ളിച് ദേവന്റെ പാദത്തിൽ സമർപ്പിക്കുകയും ശ്രീകോവിലിൽ കെട്ടി തൂക്കുകയും ചെയ്തു.

തുടർന്ന് പൂജിച്ച കതിർ കുലകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു.
ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലേഖ പണിക്കർ, ക്ഷേത്രം കോയിമ്മ സ്ഥാനി വി. ജെ. ശ്രീകുമാർ വലിയമഠം എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയത്തെ ദമ്പതികളുടെ മരണം കൊലപാതകം : ഒരാൾ കസ്റ്റഡിയിൽ

കോട്ടയം : കോട്ടയത്തെ ദമ്പതികളുടെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരണം .കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം, ടൂറിസ്റ്റ് ഹോം ഉടമ വിജയകുമാറും (64) ഭാര്യ മീര(60)യുമാണ് കൊല്ലപ്പെട്ടത്. വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളില്‍...

ദേശീയപാത നിർമ്മാണത്തിലെ അപാകത : വീടുകളിൽ  വെള്ളം കയറിയതോടെ  നാട്ടുകാരുടെ പ്രതിഷേധം

ആലപ്പുഴ: ദേശീയപാത നിർമ്മാണത്തിലെ അപാകതയെത്തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറിയതോടെ ആലപ്പുഴ ചേർത്തലയിൽ വെള്ളത്തിൽ കിടന്ന് നാട്ടുകാരുടെ വേറിട്ട പ്രതിഷേധം. ഹൈവേ നിർമ്മാണം തുടങ്ങിയത് മുതൽ പ്രദേശത്ത് ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ...
- Advertisment -

Most Popular

- Advertisement -