ചെന്നൈ : ഇന്ത്യൻ പ്രീമിയർ ലീഗിൽനിന്നു വിരമിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണി.അടുത്ത ഐപിഎൽ സീസണിൽ ധോണി ചെന്നൈ സൂപ്പർ കിങ്‌സിന്റെ മെന്ററായിരിക്കുമെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു.ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ച് ഐപിഎല്‍ കിരീടങ്ങളിലേക്കു നയിച്ച ക്യാപ്റ്റനാണ് ധോണി. പരുക്കു കാരണം കഴിഞ്ഞ ഐപിഎലിൽ താരത്തിന് കളിക്കാൻ കഴിഞ്ഞിരുന്നില്ല.





