Thursday, June 19, 2025
No menu items!

subscribe-youtube-channel

HomeNewsതിരഞ്ഞെടുപ്പിന് മുന്നോടിയായി...

തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

 പത്തനംതിട്ട : പത്തനംതിട്ട ലോക്സഭാ   തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.14, 29, 700 വോട്ടർമാരാണ് അന്തിമ വോട്ടർ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.

പത്തനംതിട്ട ജില്ലയിലെ 10, 51, 124 വോട്ടർമാർക്കൊപ്പം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലെ 3, 78,576 വോട്ടർമാർ കൂടി ചേർന്നപ്പോൾ ആണ് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം 14, 29, 700 ആയി ഉയർന്നത്.

കാഞ്ഞിരപ്പള്ളിയിൽ 1,87,898 വോട്ടർമാരാണുള്ളത്. ഇതിൽ 96, 907 സ്ത്രീകളും 90, 990 പുരുഷ വോട്ടർമാരും ഒരു ഭിന്നലിംഗ വോട്ടറുമുണ്ട്.
പൂഞ്ഞാറിൽ 1,90, 678 വോട്ടർമാരിൽ 96, 198 സ്ത്രീകളും 94, 480 പുരുഷ വോട്ടർമാരും ഉണ്ട്. ഏറ്റവും ഒടുവിൽ ജനുവരി 22 ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയേക്കാൾ 20,929 വോട്ടർമാരുടെ വർധനയാണുണ്ടായത്.

ആകെയുള്ള വോട്ടർമാരിൽ 7,46, 384 സ്ത്രീകളും 6,83,307 പുരുഷന്മാരും 9 ഭിന്നലിംഗ വോട്ടർമാരും ഉണ്ട്. സ്ത്രീ വോട്ടർമാരിൽ 10,689 പേരുടെയും പുരുഷ വോട്ടർമാരിൽ 10239 പേരുടെയും വർധനയുണ്ട്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഡ്രോൺ പറത്തിയത് കൊറിയൻ യുവതി : ഇമിഗ്രേഷൻ വിഭാഗത്തിനു പൊലീസിന്റെ കത്ത്

തിരുവനന്തപുരം : ഏപ്രിൽ 10 ന് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഡ്രോൺ പറത്തിയത് വ്‌ളോഗറായ കൊറിയൻ യുവതിയെന്ന് സൂചന .എമിഗ്രേഷൻ വിഭാഗത്തിൽ നിന്ന് കൊറിയൻ വ്ളോഗറുടെ വിശദാംശങ്ങൾ പൊലീസ് തേടി. യുവതി ക്ഷേത്രത്തിനു...

നിയന്ത്രണം വിട്ട ന്യൂജൻ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ  ഡ്രൈവർക്ക് പരിക്ക്

തിരുവല്ല : റീൽസ് ചിത്രീകരണത്തിനിടെ നിയന്ത്രണം വിട്ട ന്യൂജൻ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്ക്. മുത്തൂർ - മനക്കച്ചിറ റോഡിലെ നാട്ടുകടവ് പാലത്തിന് സമീപം നാലംഗ സംഘം നടത്തിയ...
- Advertisment -

Most Popular

- Advertisement -