Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsട്രെയിൻ യാത്രയ്ക്ക്...

ട്രെയിൻ യാത്രയ്ക്ക് അതിവേഗം : ഷൊർണൂർ-മംഗളൂരു പാതയിൽ വേഗത 130 കിലോമീറ്ററാക്കാൻ നീക്കം

പാലക്കാട് : സംസ്ഥാനത്തിലെ ഏറ്റവും തിരക്കേറിയ വടക്കൻ മലബാർ ട്രെയിൻ യാത്രയ്ക്ക് അതിവേഗവുമായി റെയിവേ. ഷൊർണൂർ-മംഗളൂരു പാതയിലെ ട്രെയിനുകളുടെ പരമാവധി വേഗത  130 കിലോമീറ്ററായി ഉയർത്തുന്നതിനുള്ള നിർണ്ണായകമായ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുമായി പാലക്കാട് റെയിൽവേ ഡിവിഷൻ മുന്നോട്ട് കടക്കുകയാണ്.

വരുന്ന രണ്ട് വർഷത്തിനുള്ളിൽ ഈ ലക്ഷ്യം പൂർണ്ണമായി കൈവരിക്കാനാകുമെന്നാണ് റെയിൽവേ അധികൃതർ പ്രതീക്ഷിക്കുന്നത്. നിലവിലെ പാതകളുടെ ശേഷി വർദ്ധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി ഷൊർണൂർ-മംഗളൂരു റൂട്ടിൽ ആറ് പുതിയ ലൂപ്പ് ലൈനുകളും നാല് ഹോൾഡിങ് യാർഡുകളും റെയിൽവേ നിർമ്മിച്ചുവരികയാണ്.

ട്രെയിൻ കൈകാര്യം ചെയ്യാനുള്ള ശേഷി മെച്ചപ്പെടുത്തുക, ഒരേസമയം ഒന്നിലധികം ട്രെയിനുകൾക്ക് കടന്നുപോകാനുള്ള ക്രോസിങ് സൗകര്യം ഒരുക്കുക, മറ്റ് ട്രെയിനുകളെ മറികടന്ന് പോകാൻ സഹായിക്കുക എന്നിവയാണ് ഈ വികസനം കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിലൂടെ പാതയിലെ ട്രെയിനുകളുടെ പരമാവധി വേഗത 130 കിലോമീറ്ററായി ഉയർത്താൻ സാധിക്കും.

ദക്ഷിണ റെയിൽവേ ഈ റൂട്ടിൽ വിപുലമായ ട്രാക്ക് നവീകരണവും സിഗ്നലിങ് സംവിധാനങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമാണ് ഒരുക്കുന്നത്. ഇതിലൂടെ ട്രെയിനുകളുടെ സമയനിഷ്ഠ പൂർണ്ണമായി ഉറപ്പാക്കാൻ സാധിക്കും. വേഗത വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭൂരിഭാഗവും ഇതിനകം തന്നെ പൂർത്തിയായിക്കഴിഞ്ഞു.

കൂടുതൽ ലൂപ്പ് ലൈനുകളും ഹോൾഡിങ് യാർഡുകളും വരുന്നതോടെ പാതയ്ക്ക് കൂടുതൽ യാത്രാ-ചരക്ക് ട്രെയിൻ സർവീസുകളെ ഉൾക്കൊള്ളാൻ സാധിക്കും. എടക്കാട് റെയിൽവേ സ്റ്റേഷനിലെ ലൂപ്പ് ലൈൻ നിർമ്മാണത്തിന് ഇതിനകം അനുമതി ലഭിച്ചിട്ടുണ്ടെന്നും മറ്റ് അഞ്ച് സ്ഥലങ്ങളിലെ ലൂപ്പ് ലൈനുകൾക്ക് ഉടൻ തന്നെ അനുമതി ലഭിക്കുമെന്നും പാലക്കാട് ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലെ പുതിയ പിറ്റ് ലൈൻ നിർമ്മാണം വരുന്ന സെപ്റ്റംബറോടെ പൂർത്തിയാകും. പാലക്കാട് ടൗണിൽ സ്ഥാപിക്കുന്ന ആദ്യത്തെ പ്രധാന കോച്ച് അറ്റകുറ്റപ്പണി സംവിധാനമാണിത്. ഈ അത്യാധുനിക സൗകര്യം വരുന്നതോടെ ട്രെയിനുകളുടെ പ്രാദേശികമായ അറ്റകുറ്റപ്പണികൾ ഡിവിഷന് സ്വന്തമായി നിർവ്വഹിക്കാൻ സാധിക്കും. ഇത് പാലക്കാട് നിന്നും കൂടുതൽ പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിന് വലിയ വഴിതുറക്കുമെന്നാണ് റെയിൽവേ അധികൃതരുടെ വിശ്വാസം.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരിച്ചടി നൽകി ഇന്ത്യ : പാകിസ്താനിലെ 3 വ്യോമതാവളങ്ങൾ ആക്രമിച്ചു

ന്യൂഡൽഹി : അതിർത്തിയിലെ പാക് പ്രകോപനത്തിനു തിരിച്ചടി നൽകി ഇന്ത്യ. പാകിസ്താനിലെ 3 വ്യോമതാവളങ്ങൾ ഇന്ത്യ ആക്രമിച്ചു. റാവിൽപിണ്ടിയിലുള്ള നുർ ഖാൻ, ചക്‌വാലിലെ മുറിദ്, ഝാങ്ങിലെ റഫീഖി വ്യോമതാവളങ്ങളിൽ ആക്രമണമുണ്ടായെന്ന് പാക്കിസ്ഥാൻ സൈന്യം...

ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും : രേഖകൾ കൈമാറാൻ കോടതി ഉത്തരവ്

കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും.ഇഡിക്ക് മുഴുവൻ രേഖകളും നൽകാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു.കേസ് രേഖകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡിയുടെ അപേക്ഷയിലാണ് കൊല്ലം വിജിലൻസ് കോടതി വിധി പറഞ്ഞത്.രേഖകൾ കൈമാറുന്നതിൽ...
- Advertisment -

Most Popular

- Advertisement -