Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaശാസ്ത്രബുദ്ധിയിൽ അധിഷ്ഠിതമാണ്...

ശാസ്ത്രബുദ്ധിയിൽ അധിഷ്ഠിതമാണ് ഭാഗവതം: സി എ ഹരിശങ്കർ

ആലപ്പുഴ: ശാസ്ത്രബുദ്ധിയിൽ അധിഷ്ഠിതമാണ് ഭാഗവതം അതിനെ സങ്കീർണമാക്കുകയല്ല ആചാര്യൻമാർ ചെയ്യേണ്ടതെന്ന് സി എ ഹരിശങ്കർ റാന്നി അഭിപ്രായപ്പെട്ടു. കലവൂർ മാരൻകുളങ്ങര ക്ഷേത്രത്തിലെ അഖിലഭാരത ഭാഗവത മഹാസത്രത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം.

ഭാഗവതത്തിന് നിരവധി വ്യാഖ്യാനങ്ങൾ ഉണ്ടാകാം. ഉണ്ടാകുകയും വേണം. ഭാഗവതത്തിൻ്റെ വിവിധ അധ്യായങ്ങളെ പലവിധത്തിൽ പലരും വ്യാഖ്യാനം ചെയ്തിട്ടുമുണ്ടാകാം. ആചാര്യന്മാർ ആണേലും അവർ പറയുന്നതിലെ നെല്ലും പതിരും തിരിച്ചറിയാൻ ഭക്തർക്കു കഴിയണം. ഒറ്റ ദിവസം കൊണ്ട് ഭാഗവതം പഠിക്കാൻ കഴിയും എന്നാരും കരുതരുത്. മനശ്ശുദ്ധിയാണ് എല്ലാത്തിനും അടിസ്ഥാനം. അത് ഭാഗവതം നേടിത്തരും.

വികലമായ ചിന്തകൾ ഒഴിവാക്കണം. കലിയുഗത്തിലെ ദോഷങ്ങൾ അകറ്റാൻ ഭഗവദ് കീർത്തനങ്ങൾ കൊണ്ടേ സാധിക്കൂ. പ്രതിസന്ധികൾ വരുമ്പോൾ യുക്തി പൂർവം വിശകലനം ചെയ്യാൻ കഴിയണം. ഭഗവദ് കീർത്തനം ദുഷ്ചിന്തകൾ നശിപ്പിക്കാൻ കഴിയും – അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വ്യാജ ഡീസൽ നിർമ്മാണ, വിൽപ്പന കേന്ദ്രങ്ങളിൽ സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ വ്യാപക പരിശോധന

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ വ്യാജ ഡീസൽ നിർമ്മാണ കേന്ദ്രങ്ങളിലും, വിൽപ്പന കേന്ദ്രങ്ങളിലും ''ഓപ്പറേഷൻ ഫുവേഗോ മറീനോ'' എന്ന പേരിൽ സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ വ്യാപക പരിശോധന. കേരളത്തിലെ വിവിധ ജില്ലകളിലായി...

ചേതൻ കുമാർ മീണ കോട്ടയം ജില്ലാ കളക്ടറായി ബുധനാഴ്ച ചുമതലയേൽക്കും

കോട്ടയം : കോട്ടയം ജില്ലയുടെ അൻപതാമത് കളക്ടറായി ചേതൻ കുമാർ മീണ നാളെ (ഓഗസ്റ്റ് 13) രാവിലെ ചുമതലയേൽക്കും. രാവിലെ 10.00ന് കളക്‌ട്രേറ്റിലെത്തുന്ന അദ്ദേഹത്തിന് സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടർ ജോൺ വി. സാമുവൽ...
- Advertisment -

Most Popular

- Advertisement -