Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsമലപ്പുറം പരാമർശം...

മലപ്പുറം പരാമർശം : തെറ്റായി വ്യാഖ്യാനിച്ചതെന്ന് വിശദീകരണം

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ‘ദ ഹിന്ദു’ പത്രത്തിന് നൽകിയ അഭിമുഖത്തിലെ മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പത്രത്തിന്റെ എഡിറ്റര്‍ക്ക് കത്ത് നൽകി.പരാമർശം തെറ്റായി വ്യാഖ്യാനിച്ചെന്നും വിവാദങ്ങൾക്ക് ഇടയാക്കിയെന്നും കത്തിൽ പറയുന്നു. മുഖ്യമന്ത്രി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും ഈ വിഷയങ്ങളില്‍ വന്ന പ്രസ്താവന മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്റെയോ നിലപാടല്ലെന്നും കത്തില്‍ അറിയിച്ചു.

ഒരു ദേശമോ പ്രദേശമോ അഭിമുഖത്തില്‍ ദേശവിരുദ്ധമെന്ന രീതിയില്‍ പരാമര്‍ശച്ചിട്ടില്ലെന്നും വിവാദം അവസാനിപ്പിക്കാൻ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.അഭിമുഖം പുറത്ത് വന്നതിന് പിന്നാലെ വ്യാപകമായി പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അയിരൂർ പുതിയകാവ് പടേനി പഠനക്കളരി ആരംഭിച്ചു

കോഴഞ്ചേരി: അയിരൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ അടുത്ത വർഷത്തെ പടേനിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ നടന്ന പടേനിക്കളരി സമാരംഭത്തിൽ ആശാൻമാരും പടേനികലാകാരന്മാരും ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു. തുള്ളൽ, പാട്ട്, തപ്പ് കളരികൾക്കാണ്...

കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

കോട്ടയം : എം സി റോഡിൽ ചീങ്കല്ലേൽ വളവിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. രാവിലെ 8.30 ഓടെ ആയിരുന്നു അപകടം. ഓട്ടോ ഡ്രൈവർ ആച്ചിക്കൽ സ്വദേശി എ...
- Advertisment -

Most Popular

- Advertisement -