Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപൊതുജനങ്ങളെ വഴിയിൽ...

പൊതുജനങ്ങളെ വഴിയിൽ തടയരുത് : ഡിജിപിക്ക് നിർദ്ദേശം നൽകി- വി ഡി സതീശൻ

തിരുവനന്തപുരം: തന്റെ സഞ്ചാരത്തിനായി പൊതുജനങ്ങളെ വഴിയിൽ തടയുന്ന രീതി ഒഴിവാക്കണമെന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. ഡിജിപിക്ക് നേരിട്ടാണ് സതീശൻ നിർദ്ദേശം നൽകിയത്. നിലവിലെ സുരക്ഷാ സന്നാഹങ്ങൾ വേണ്ടെന്നും പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ ഓരോന്ന് വീതം മതി. വാഹനവ്യൂഹത്തിൽ ആകെ മൂന്ന് വാഹനങ്ങൾ മാത്രമേ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സംവിധാനങ്ങൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും ജനരോഷത്തിനും കാരണമായിരുന്നു. സെഡ് പ്ലസ് (Z+) സുരക്ഷയുള്ള അദ്ദേഹത്തിനായി തലസ്ഥാന നഗരിയിൽ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ സാധാരണക്കാരുടെ യാത്രകളെ സാരമായി ബാധിച്ചിരുന്നു.

മുഖ്യമന്ത്രി വീട്ടിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് വരുമ്പോൾ പ്രധാന റോഡുകൾ അടയ്ക്കുകയും ഇടറോഡുകളിൽ നൂറു മീറ്റർ ഇടവിട്ട് പോലീസിനെ വിന്യസിക്കുകയും ചെയ്യുന്ന രീതി പതിവായിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ആവശ്യപ്രകാരമായിരുന്നു അഡ്വാൻസ് പൈലറ്റ് സംവിധാനം ഉൾപ്പെടെ ഏർപ്പെടുത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശമുണ്ടെങ്കിലും സുരക്ഷ പൂർണ്ണമായി ഒഴിവാക്കാനാകില്ലെന്ന നിലപാടിലാണ് ഡിജിപി. ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങൾ നിശ്ചയിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെങ്ങന്നൂർ ദേവി തൃപ്പൂത്തായി: ആറാട്ട് 20-ന്

ചെങ്ങന്നൂർ: മഹാദേവ ക്ഷേത്രത്തിൽ ദേവി തൃപ്പൂത്തായി. മലയാള വർഷത്തിലെ മൂന്നാമത്തെ തൃപ്പൂത്താണിത്. 20-ന് രാവിലെ മിത്ര പ്പുഴക്കടവിൽ ആറാട്ട് നടക്കും. ആറാട്ടു ദിനം മുതൽ 12 നാൾ ഭക്തർക്കു വിശേഷാൽ വഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി...

പേരാമ്പ്രയിൽ ലഹരി നൽകി കൂട്ടബലാത്സംഗം : പ്രതികൾ പിടിയിൽ

കോഴിക്കോട് : പേരാമ്പ്രയിൽ യുവതിയെ ലഹരി നൽകി കൂട്ടബലാത്സംഗം ചെയ്തുവെന്ന കേസിൽ നാലുപേരെ പേരാമ്പ്ര പോലീസ് അറസ്റ്റു ചെയ്തു.വെള്ളിയൂർ വലിയപറമ്പ് ജാസിഫ് (39), കരുവണ്ണൂർ ചമ്പോളി സാക്കിർ ഹുസൈൻ (49), നടുവണ്ണൂർ കളയംകുളത്ത്...
- Advertisment -

Most Popular

- Advertisement -