Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യക്ക് പൂര്‍ണ്ണ...

ഇന്ത്യക്ക് പൂര്‍ണ്ണ പിന്തുണ : നരേന്ദ്രമോദിയെ നേരിട്ട് വിളിച്ച് റഷ്യൻ പ്രസിഡന്റ്

ന്യൂഡൽഹി : ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ.റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചാണ് പിന്തുണ അറിയിച്ചത്.ആക്രമണത്തിനു പിന്നിലെ കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് പുടിൻ ആവശ്യപ്പെട്ടു. ഭീകരാക്രമണത്തെ അപലിച്ച അദ്ദേഹം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കുന്ന വാർഷിക ഉച്ചകോടിയിലേക്ക് നരേന്ദ്രമോദി പുടിനെ ക്ഷണിച്ചു .

റഷ്യയെ ഒപ്പം നിർത്താനുള്ള തീവ്ര ശ്രമത്തിലായിരുന്നു പാക് ഭരണകൂടം. ഇന്ത്യയുമായുള്ള പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യയ്‌ക്കോ ചൈനയ്‌ക്കോ കഴിയുമെന്ന് പാക് പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യന്‍ പ്രസിഡന്റ് പ്രധാനമന്ത്രിയെ വിളിച്ച് പൂര്‍ണ്ണ പിന്തുണ അറിയിച്ചിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെങ്ങന്നൂർ ഫെസ്റ്റ് : വിദ്യാർത്ഥികൾക്കുള്ള കലാമത്സരം 26 ന് തുടങ്ങും

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഫെസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കുവേണ്ടി നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള കലാമത്സരങ്ങൾക്ക്26 വെള്ളിയാഴ്ച തുടക്കം കുറിക്കും. വിവിധ സ്കൂളുകളിൽ നിന്നായി 100-ൽ അധികം കലാകാരന്മാർ ഈ മത്സരത്തിൽ മാറ്റുരക്കും. രാവിലെ 10 മണിക്ക്...

കുടിശിക അടച്ചിട്ടും എൻ.ഒ.സി. നൽകിയില്ല ; ബാങ്ക് 27,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

കോട്ടയം : വാഹനത്തിന്റെ വായ്പാ കുടിശിക അടച്ചു തീർത്തിട്ടും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി.) നൽകാത്ത എച്ച്.ഡി.ബി. ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ് ബാങ്ക് 27000 രൂപ നഷ്ടപരിഹാരം നൽകാനും എൻ.ഒ.സി. നൽകാനും കോട്ടയം...
- Advertisment -

Most Popular

- Advertisement -