Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruഭൂമികുംഭകോണ കേസിൽ...

ഭൂമികുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഹർജി തള്ളി ഹൈകോടതി

ബെംഗളൂരു : ഭൂമികുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഹർജി തള്ളി കർണാടക ഹൈകോടതി.കേസിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണർ താവർചന്ദ് ഗെ‌ലോട്ടിന്റെ നടപടി ചോദ്യം ചെയ്ത് സിദ്ധരാമയ്യ സമർപ്പിച്ച ഹർജിയാണ് ഹൈകോടതി തള്ളിയത്.

ഗവർണർ താവർ ചന്ദ് ഗെലോട്ടിന്റെ നടപടിയിൽ തെറ്റില്ലെന്നും വസ്തുതകൾ പരിശോധിക്കാൻ അന്വേഷണം ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.കേസ് നടപടി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി തള്ളി.ജസ്റ്റിസ് എം. നാഗപ്രസന്ന അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.

സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് മൈസൂരുവിൽ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമായാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് പരാതി.മലയാളിയായ ടി.ജെ.അബ്രഹാം, പ്രദീപ് കുമാർ, സ്നേഹമയി ക‍ൃഷ്ണ എന്നിവരാണ് പരാതി നൽകിയത്.ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിദ്ധരാമയ്യയുടെ വിശദീകരണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കൊച്ചി: കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മത്തി ലഭ്യതയ്‌ക്കാണ് കേരള തീരം ഇത്തവണ സാക്ഷ്യം വഹിച്ചത്. രാജ്യത്തെ സമുദ്ര മത്സ്യസമ്പത്തിൽ നേരിയ വർധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ...

യുവത്വത്തിന്റെ നിശ്ചയദാർഢ്യം: വികസിത ഭാരതത്തിന്റെ ഏറ്റവും വലിയ ശക്തി- പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ യുവശക്തിയായ ജെൻ സി കാട്ടുന്ന നിശ്ചയദാർഢ്യമാണ് രാജ്യത്തിന്റെ ഭാവി സ്വപ്നമായ 'വികസിത ഭാരതത്തിന്റെ' ഏറ്റവും വലിയ ശക്തി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ റേഡിയോ പരിപാടിയായ 'മൻ കി...
- Advertisment -

Most Popular

- Advertisement -