Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവന്യജീവി സംരക്ഷണ...

വന്യജീവി സംരക്ഷണ നിയമമടങ്ങിയ ശവപ്പെട്ടിയുമായി കർഷക യൂണിയൻ എം മാർച്ച്

തിരുവനന്തപുരം : 1972ലെ വന്യജീവി നിയമം ഭേദ ഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എമ്മിന്റെ കർഷക സംഘടനയായ കർഷക യൂണിയൻ എം നേതൃത്വത്തിൽ കർഷകർ 1972ലെ വന്യജീവി നിയമം അടങ്ങിയ ശവപ്പെട്ടിയുമായി മാർച്ച് നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സംസ്ഥാന പ്രസിഡണ്ട് റെജി കുന്നംകോടിന് പാർട്ടി ഹൈപ്പവർ കമ്മിറ്റി അംഗം ബേബി ഉഴുത്തുവാൽ പതാക കൈമാറിയതോടെ ആരംഭിച്ച മാർച്ചിനെ എജിസ് ഓഫീസിനും സെക്രട്ടറിയേറ്റിനും മധ്യേ പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ശവപ്പെട്ടി റോഡിൽ വച്ച് കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തി.

തുടർന്ന് നടന്ന പ്രതിഷേധ ധർണ്ണ കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

സമരത്തിനിടെ കർഷക യൂണിയൻ എം സംസ്ഥാന ജനറൽ സെക്രട്ടറി AH ഹഫീസ് സൂര്യാഘാതം ഏറ്റ് കുഴഞ്ഞു വീണു.തുടർന്ന് പോലീസ് ആംബുലൻസ് ഏർപ്പാടാക്കി അദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂവാറ്റുപുഴയിൽ അതിഥി തൊഴിലാളികൊല്ലപ്പെട്ടത് ആൾക്കൂട്ട മർദനത്തെ തുടർന്ന്

കൊച്ചി : മൂവാറ്റുപുഴയിൽ അതിഥി തൊഴിലാളിയായ അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് മരിച്ചത് ആൾക്കൂട്ട മർദനത്തെ തുടർന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.തലയ്ക്കും നെഞ്ചിനുമേറ്റ മർദനമാണ് മരണകാരണമെന്നാണ്‌ പോസ്റ്റ്മോർട്ടം റിപ്പോർട്ട്.സംഭവത്തിൽ 10 പേരെ അറസ്റ്റ്...

കശ്മീർ വിഷയത്തിൽ യു.എൻ .ജനറൽ അസംബ്ലിയിൽ പാക് പരാമർശം : ആഞ്ഞടിച്ച് ഇന്ത്യ

ന്യൂയോര്‍ക്ക് : യു.എന്‍. ജനറൽ അസംബ്ലിയിൽ കശ്മീരിനെ കുറിച്ച് പരാമര്‍ശം നടത്തിയ പാകിസ്താന്‍ പ്രധാനമന്ത്രിക്ക് മറുപടി നല്‍കി ഇന്ത്യ.പാകിസ്താന്റേത് അങ്ങേയറ്റം കപടമായ നിലപാടാണെന്ന് യുഎന്നിലെ ഇന്ത്യൻ പ്രതിനിധി ഭാവിക മംഗളാനന്ദൻ വിമർശിച്ചു. അതിർത്തി കടന്നുള്ള...
- Advertisment -

Most Popular

- Advertisement -