Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKochiഅങ്കമാലിയിലെ കുഞ്ഞിന്റെ...

അങ്കമാലിയിലെ കുഞ്ഞിന്റെ കൊലപാതകം : അമ്മൂമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി : അങ്കമാലി കരിപ്പാലയിൽ 6 മാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മൂമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി.അമ്മൂമ്മ റോസിലി(60)  മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകം നടത്തിയതാണെന്നാണ് നിഗമനം. മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്നും പൊലീസ് പരിശോധിക്കും. കൊലപാതകത്തിനു പിന്നാലെ മനസിനു താളംതെറ്റിയ നിലയിൽ കണ്ടെത്തിയ റേസിലിയെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .

ഇന്നലെ രാവിലെയാണ് ചെല്ലാനം ആറാട്ടുപുഴക്കടവിൽ ആന്റണിയുടെയും റൂത്തിന്റെയും മകളായ ഡൽന മരിയ സാറയെ കഴുത്തിനു മുറിവേറ്റ നിലയിൽ കണ്ടെത്തിയത്. മാനസിക രോഗത്തിന് ചികിത്സ തേടുന്ന അമ്മൂമ്മക്ക് അരികിലായിരുന്നു കുഞ്ഞിനെ കിടത്തിയിരുന്നത്.വീട്ടുകാരും അയൽക്കാരും കൂടി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം പാളി ;  പി.രാജീവ്

മലപ്പുറം : എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യം തിരിച്ചടിയായതായി സിപിഎം നേതാവ് പി.രാജീവ്. ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് ആ മുദ്രാവാക്യം സൃഷ്ടിച്ചത്.'ഇഎംഎസിന്റെ ലോകം’ ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വെള്ളാപ്പള്ളിക്കെതിരെ നിലപാട്...

പെരിങ്ങരയിൽ മൂന്ന് പേരെ ആക്രമിച്ച സംഭവം : പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവല്ല: ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിൽ  പെരിങ്ങരയില്‍ മൂന്നുപേരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു . പെരിങ്ങര നമ്പലത്തറയിൽ ജ്യോതിഷ് കുമാര്‍ (40), സുഹൃത്തുക്കളായ സുനിൽ (35), വിപിന്‍...
- Advertisment -

Most Popular

- Advertisement -