Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsKochiകാണാതായ പതിനഞ്ചുകാരിയെ...

കാണാതായ പതിനഞ്ചുകാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം : രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി : കാസർകോട് പതിനഞ്ചുകാരിയെ കാണാതായ സംഭവത്തിൽ പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.കാണാതായ പതിനഞ്ചുകാരിയെ ആഴ്ചകൾക്കുശേഷം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി.ഒരു വിഐപിയുടെ മകൾ ആയിരുന്നെങ്കിൽ പൊലീസ് ഇങ്ങനെ കാണിക്കുമായിരുന്നോ എന്നും നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടങ്ങിയ ഡിവിഷൻ ബെഞ്ച് പൊലീസിനെ ഓർമിപ്പിച്ചു. പെൺകുട്ടിയുടെ മാതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുകയായിരുന്നു ഡിവിഷൻ ബെഞ്ച് .

26 ദിവസം മുൻപ് കാണാതായ 15-കാരിയേയും അയൽവാസിയായ 42കാരനെയും ഒരേ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു ഇന്നലെ കണ്ടെത്തിയത്. മൃതദേഹത്തിന് 25 ദിവസത്തോളം പഴക്കമുണ്ടായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആശാ സി.എബ്രഹാം പുതിയ എ.ഡി.എമ്മായി ചുമതലയേറ്റു

ആലപ്പുഴ : ആലപ്പുഴയുടെ പുതിയ അഡീഷണൽ ജില്ല മജിസ്ട്രേറ്റായി (എ.ഡി.എം) ഡെപ്യൂട്ടി കളക്ടർ ആശാ സി.എബ്രാഹം ചാർജെടുത്തു. നേരത്തെ ആലപ്പുഴയിൽ  ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറായി പ്രവർത്തിച്ചിരുന്നു .നിലവിൽ എറണാകുളം എ.ഡി.എമ്മായി പ്രവർത്തിച്ചു...

പെരിങ്ങോളിൽ ടച്ചിങ്‌ വെട്ടിന്റെ മറവിൽ കൃഷി നശിപ്പിച്ചതായി പരാതി

തിരുവല്ല: കെ എസ് ഇ ബി യുടെ  ടച്ചിങ്‌ വെട്ടിന്റെ മറവിൽ കൃഷി നശിപ്പിച്ചതായി പരാതി. മണിപ്പുഴ ഇലട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന  കോതേകാട്ടു പാലത്തിനു സമീപം കോതേകാട്ടു പുത്തൻപുരക്കൽ അജയ്ഗോപിനാഥിന്റെ പുരയിടത്തിലെ...
- Advertisment -

Most Popular

- Advertisement -