Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsചക്രവാതച്ചുഴി :...

ചക്രവാതച്ചുഴി : വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു

വയനാട് : ​ സംസ്ഥാനത്തിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ രാവിലെ മുതൽ ആരംഭിച്ച മഴ ഇതുവരെ ശമനമില്ല. വടക്കൻ കേരളത്തിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നത് ഇന്നാണ്. റെഡ് അലെർട് മുന്നയിപ്പും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരുന്നു.ചക്രവാതച്ചുഴി നാളെയോടെ കിഴക്കോട്ടു നീങ്ങുന്നതോടെ മഴ കുറയാനാണു സാധ്യതയെന്നു നിരീക്ഷകർ പറഞ്ഞു.

10 നു ശേഷം മഴ നന്നായി കുറയുമെന്നും കാലാവസ്ഥ നിരീക്ഷകർ പറഞ്ഞു. നാളെ നൽകിയ റെഡ് അലെർട്ട് പിൻവലിച്ചു. പകരം ഓറഞ്ച് അലെർട്ട് നൽകിയിട്ടുണ്ട്.കാസർകോട് മുതൽ തൃശൂർ വരെയുള്ള ഏഴ് ജില്ലകളിൽ ആണ് നാളെ ഓറഞ്ച് അലെർട്ട് മുന്നറിയിപ്പ് ഉള്ളത്. ബാക്കി ഏഴു ജില്ലകളിൽ യെലോ അലെർട്ട് മുന്നറിയിപ്പുമുണ്ട്. ഒൻപതു വരെ വടക്കൻ കേരളത്തിൽ ഓറഞ്ച് അലെർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്നാൽ ഇതുവരെ 27% അധിക മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് കാസർകോട് മുതൽ മലപ്പുറം വരെയുള്ള അഞ്ചു ജില്ലകളിൽ റെഡ് അലർട്ട് മുന്നറിയിപ്പ് ഉണ്ട്. ആറ് ജില്ലകളിൽ ഓറഞ്ച് അലെർട്ടും മൂന്ന് ജില്ലകളിൽ യെലോ അലെർട്ടുമാണ് മുന്നറിയിപ്പിൽ പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആരോഗ്യ മേഖലയുടെ വികസനത്തിനായി 37 കോടി രൂപ കൂടി: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട : ജില്ലയിലെ ആരോഗ്യ മേഖലയുടെ വികസനത്തിനായി 37 കോടി രൂപ കൂടി അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2023-24 വര്‍ഷത്തെ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് മുഖേന 20 ജനകീയ...

നിരണത്ത് വീട്ടിൽ നിന്നും കാട്ടുപൂച്ചയെ വനംവകുപ്പ്  പിടികൂടി

തിരുവല്ല: നിരണത്ത് വീട്ടിൽ കയറി ഒളിച്ച  കാട്ടുപൂച്ചയെ  വനം വകുപ്പ് ഉദ്യോഗസ്ഥർ  എത്തി പിടികൂടി. വർഷങ്ങളായി ആൾ താമസമില്ലാതെ കിടക്കുകയായിരുന്നു നിരണം വടക്കുംഭാഗം മുപ്പരത്തിൽ വീട്ടിൽ നിന്നും കഴിഞ്ഞ രാത്രിയിലാണ് വനം വകുപ്പിന്റെ...
- Advertisment -

Most Popular

- Advertisement -