Friday, August 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവാൾമാർട്ടിലൂടെ കയറുൽപ്പന്നങ്ങളുടെഅന്താരാഷ്ട്ര...

വാൾമാർട്ടിലൂടെ കയറുൽപ്പന്നങ്ങളുടെഅന്താരാഷ്ട്ര വിപണി കൂടുതൽ വിപുലീകരിക്കാനാകും-മന്ത്രി പി.രാജീവ്

ആലപ്പുഴ : കയർ കോർപ്പറേഷന്റെ ഉത്പന്നങ്ങൾ അമേരിക്കയുടെ വാൾ മാർട്ടിന്റെ  ഗോഡൗണിലേക്ക് നൽകി തുടങ്ങുന്നതോടെ കയറിന്റെ  അന്താരാഷ്ട്ര കമ്പോളത്തിലേക്കുള്ള  വലിയൊരു ചുവടുവെപ്പാണ് സാധ്യമാവുന്നതെന്ന്  വ്യവസായ-നിയമ-കയർ വകുപ്പ്  മന്ത്രി പി.രാജീവ് പറഞ്ഞു. വാൾമാർട്ട് ഓൺലൈൻ മുഖാന്തിരം വിൽപ്പന നടത്തുന്നതിനുള്ള കയർ ഉൽപ്പന്നങ്ങളുടെ ആദ്യ കണ്ടെയ്‌നർ ഫ്ളാഗ് ഓഫും കയർ & ക്രാഫ്റ്റ് ഷോറൂം ഉദ്ഘാടനവും, പരമ്പരാഗത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന് പരിശീലനം നേടിയ തൊഴിലാളികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും  കയർ കോർപ്പറേഷൻ ഹെഡ് ഓഫീസ് ഡിവിഷനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവിൽ ഒന്നരക്കോടി രൂപയുടെ ഉത്പന്നങ്ങളാണ് വാൾമാർട്ടിന്റെ ഓൺലൈൻ മാർക്കറ്റിലേക്ക് ആദ്യ ഘട്ടമായി നൽകുന്നത്. ഡിസംബറോടെ അടുത്ത കണ്ടെയ്നർ അയയ്ക്കാൻ കഴിയും. നേരിട്ട് ഷോറൂമിലേക്ക് തന്നെ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതാണ് അടുത്ത ഘട്ടം. ഗുണമേന്മയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകാൻ പാടില്ല എന്നതാണ് പ്രധാനമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

വൈവിധ്യമാർന്ന ഉത്പ്പന്നങ്ങൾ തയ്യാറാക്കാൻ  തൊഴിലാളികളെ സജ്ജമാക്കുന്നതിന് തുടങ്ങിയ പരിശീലന പദ്ധതി മൂന്നു ബാച്ച് പൂർത്തിയാക്കി. 500 പേർക്കാണ് ഇത്തരത്തിൽ പരിശീലനം നൽകുന്നത്.  കയർ ആൻഡ് ക്രാഫ്റ്റ് ഷോറൂമിൽ കയർ ഉൽപ്പന്നങ്ങൾ കൂടാതെ പരമ്പരാഗത മേഖലയിലെ മറ്റ് ഉൽപ്പന്നങ്ങളും ലഭ്യമാകും.   ഓണത്തിന് മുമ്പ് തന്നെ തൊഴിലാളികൾക്കുള്ള ഇൻകം സപ്പോർട്ട് നൽകുന്നതിനുള്ള നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പി.പി.ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ എച്ച്.സലാം എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ.ജയമ്മ, കയർകോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാൽ, കയർവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കയർ കോർപ്പറേഷൻ മുൻചെയർമാൻ ആർ.നാസർ, കയർവകുപ്പ് ഡയറക്ടർ ആനി ജൂലാ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുല്ലക്കൽ ചിറപ്പിന്റെ ഭാഗമായി നഗരത്തിലെ തിരക്കൊഴിവാക്കാൻ താൽക്കാലിക നടപ്പാലം ഒരുങ്ങുന്നു

ആലപ്പുഴ: മുല്ലക്കൽ ചിറപ്പിന്റെ ഭാഗമായി നഗരത്തിലൂടെയുള്ള ജനയാത്ര സുഗമമാക്കുന്നതിനായി ജില്ലാക്കോടതി പാലത്തിന് സമീപം ഒരുക്കുന്ന താൽക്കാലിക നടപ്പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. ഞായറാഴ്ചയോടെ നിർമാണം പൂർത്തിയാക്കി പാലം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. പുനർനിർമാണത്തിനായി ജില്ലാ കോടതി...

ഖാദി ദേശാഭിമാന ബോധത്തിന്റെ പ്രതീകം -മന്ത്രി രമേശ് ചെന്നിത്തല

ആലപ്പുഴ : ഖാദി വസ്ത്രങ്ങൾ ദേശാഭിമാന ബോധത്തിന്റെ പ്രതീകങ്ങൾ ആണെന്നും  ആവേശവും വികാരവും ആണെന്നും  ആഭ്യന്തര -കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്...
- Advertisment -

Most Popular

- Advertisement -