Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമുഖചിത്രണം-  ഭാവങ്ങളുടെയും...

മുഖചിത്രണം-  ഭാവങ്ങളുടെയും വികാരങ്ങളുടെയും വിവർത്തനം: വയലാർ ശരത്ചന്ദ്ര വർമ്മ

ആലപ്പുഴ: മുഖഭാവങ്ങളുടെയും വികാരങ്ങളുടെയും വിവർത്തനമാണ് ഓരോ ചിത്രരചനയുമെന്ന് പ്രമുഖ ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ പറഞ്ഞു. ആഗസ്റ്റ് 22 ന് പുന്നമടക്കായലില്‍ നടക്കുന്ന 72ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പ്രചാരണാര്‍ത്ഥം പബ്ലിസിറ്റി കമ്മിറ്റി ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഫേസ് പെയിന്റിങ് മത്സരം  ആലപ്പുഴ ബീച്ചിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയലാറിന്റെ “ആയിരം മുഖങ്ങൾ ഞാൻ കണ്ടു…”, ഒ.എൻ.വി.യുടെ “ഒന്നു നീ ശ്രുതി താഴ്ത്തി പാടുക…” തുടങ്ങിയ പ്രശസ്ത ഗാനങ്ങളെ ഉദ്ധരിച്ചുകൊണ്ട്, വാക്കുകളിലൂടെ കവികൾ വരച്ചുവെക്കുന്ന അതേ മുഖചിത്രങ്ങളാണ് ചിത്രകാരന്മാർ വർണ്ണങ്ങളിലൂടെ വേദിയിൽ തീർക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

സംഗീതത്തിന്റെ അകമ്പടിയോടെ അതിൻ്റെ താളത്തിനൊപ്പം തുഴയുന്ന തുഴച്ചിൽക്കാരുടെ കരുത്തിന്  ഈ കലാരൂപം കൂടുതൽ ഊർജ്ജം പകരട്ടെയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ മഹേന്ദ്രൻ അധ്യക്ഷനായി. ജില്ലാ കളക്ടർ  ഷാജി വി നായർ മുഖ്യ പ്രഭാഷണം നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗ്ലാദേശി ഭീകരർ ലക്ഷ്യമിട്ടത് ഇന്ത്യയിൽ സ്ഫോടനങ്ങൾ നടത്താൻ

ന്യൂഡൽഹി : അറസ്റ്റിലായ ബംഗ്ലാദേശി ഭീകരർ ലക്ഷ്യമിട്ടത് ഇന്ത്യയിൽ സ്ഫോടനങ്ങൾ നടത്താൻ. ലഷ്ക്കര്‍ ഇ ത്വയ്ബയുടെ സ്ലീപ്പര്‍ സെല്ലുകളാണ് അറസ്റ്റിലായ ഭീകരര്‍. ലഷ്കർ തലവൻ ഹഫീസുമായി നേരിട്ട് ബന്ധമുള്ള ഷാബീർ അഹമ്മദാണ് അറസ്റ്റിലായ...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ആനയെ നടയിരുത്തി

തൃശൂര്‍: വിഷുദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ആനയെ നടയിരുത്തി. ഇന്നലെ രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ് നടന്നത്. കൊച്ചി പാലാരിവട്ടം നാഗ്പാല്‍ സ്റ്റേഡിയ പാര്‍ക്ക് വില്ലയില്‍ ദീപക് നാരായണനാണ് വഴിപാടായി ആനയെ നടയിരുത്തിയത്. ക്ഷേത്രം...
- Advertisment -

Most Popular

- Advertisement -