Thursday, September 17, 2026
No menu items!

subscribe-youtube-channel

HomeNewsKochiലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന്...

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് തുടക്കം

കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രായഭേദമന്യേ അവരുടെ കഴിവുകൾ മാറ്റുരക്കാൻ കഴിയുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ വിർച്വൽ കലാ – സാഹിത്യ – സാംസ്കാരികോത്സവം ‘അരങ്ങി’ന് തിരശ്ശീല ഉയരുന്നു. കൈറ്റ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അരങ്ങിന്റെ ഔദ്യോഗിക പ്രകാശനം മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിച്ചു.

ഹൈബി ഈഡൻ എം.പി, ഉമ തോമസ് എം.എൽ.എ, കൊച്ചി കോർപ്പറേഷൻ മേയർ വി.കെ മിനിമോൾ, ജില്ലാ കളക്ടർ ജി പ്രിയങ്ക IAS എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. അതിരുകളും അകലങ്ങളും മറികടന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളെ കലയുടെ ഭാഷയിൽ ബന്ധിപ്പിക്കുന്ന അരങ്ങിൽ സംഗീതം, നൃത്തം, സാഹിത്യം, നാടകം, ചിത്രകല, നവമാധ്യമങ്ങൾ തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ 6 കാറ്റഗറികളിലായി നാനൂറിലധികം മത്സരങ്ങളാണുള്ളത്.

പൂർണ്ണമായും ഓൺലൈനായി സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി നടത്തുന്ന ഈ കലോത്സവത്തിൽ ലോകത്തിന്റെ ഏത് കോണിലിരുന്നും മലയാളികൾക്ക് പങ്കാളികളാകാം. കേരളത്തിന്റെ കലാ–സാംസ്കാരിക പൈതൃകത്തെ ലോകവേദിയിലേക്ക് ഉയർത്തിക്കൊണ്ടു പോകുന്നതിനൊപ്പം, ആഗോള മലയാളി സമൂഹത്തിന്റെ സർഗാത്മക ഐക്യത്തിന് പുതിയ ദിശ നൽകുകയും, പ്രതിഭകൾക്ക് ആഗോളതലത്തിൽ അംഗീകാരവും അവസരങ്ങളും ഒരുക്കുന്ന വേദിയായി അരങ്ങ് മാറുമെന്ന് സംഘാടകർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴയില്‍ : മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്യും

ആലപ്പുഴ : സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.  പ്രവേശനോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം മേയ് 12 ന്  രാവിലെ...

മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു

തിരുവല്ല : എഴിഞ്ഞില്ലം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ വരദം പദ്ധതിയുടെ ഭാഗമായി വിവിധ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ക്ഷേത്രം തന്ത്രി...
- Advertisment -

Most Popular

- Advertisement -