Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsAdoorകെഎസ്ആർടിസി ബസിടിച്ച്...

കെഎസ്ആർടിസി ബസിടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം

അടൂർ: കെഎസ്ആർടിസി ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. പന്തളം പൂഴിക്കാട് തവളംകുളം ഷിജോ ഭവനിൽ ബി ഷാജി(64)ആണ് മരിച്ചത്. എംസി റോഡിൽ മിത്രപുരം നാല്പതിനായിരംപടിയിൽ ഇന്ന് രാവിലെ 11.30 നായിരുന്നു അപകടം.

ഷാജി അടൂർ വില്ലേജ് ഓഫീസിൽപോയ ശേഷം വീട്ടിലേക്ക് പോകുമ്പോൾ സ്‌കൂട്ടറിന് പിന്നിൽ കോട്ടയത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസിടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടവിവരമറിഞ്ഞ് അടൂർ നിയുക്ത എംഎൽഎ സി വി ശാന്തകുമാർ ജനറലാശുപത്രിയിൽ എത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേന്ദ്ര ബജറ്റ് സ്വാഗതാർഹം : അഡ്വ. വി എ സൂരജ്

പത്തനംതിട്ട : തൊഴിൽ, മധ്യവർഗ, ചെറുകിട, ഇടത്തരം മേഖലകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റ് സ്വാഗതർഹമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് പറഞ്ഞു. ഒരു...

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത : എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍,...
- Advertisment -

Most Popular

- Advertisement -