Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsകർക്കടകം ആരംഭം...

കർക്കടകം ആരംഭം നാളെ : ഹൈന്ദവ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും രാമായണ ശീലുകൾ മുഴങ്ങും

തിരുവല്ല: കർക്കടക മാസം നാളെ ആരംഭിക്കും. ഇനിയുള്ള ഒരു മാസക്കാലം  ഹൈന്ദവ ഭവനങ്ങളിൽ  രാമായണ പാരായണവും, വിവിധ ക്ഷേത്രങ്ങളിൽ  രാമായണ പാരായണവും വിശേഷാൽ ചടങ്ങുകളും നടക്കും.

തിരുവല്ല മതിൽഭാഗം ബ്രഹ്‌മസ്വം മഠം രാഘവേശ്വര ക്ഷേത്രത്തിൽ നാളെ മുതൽ രാമായണ മാസാചരണം. രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹവനത്തോടുകൂടി പൂജകൾക്ക് തുടക്കം കുറിക്കും. ഉഷഃപൂജയ്ക്ക് ശേഷം രാമായണ പാരായണം. ക്ഷേത്രത്തിലെത്തുന്ന എല്ലാവർക്കും രാമായണ പാരായണത്തിൽ പങ്കെടുക്കാം. ദർശന സമയം പുലർച്ചെ 5.45 മുതൽ 11വരെയും വൈകിട്ട് 5.30 മുതൽ എട്ട് വരെയുമാണ്.

കല്ലൂപ്പാറ ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായുള്ള രാമായണ പാരായണം നാളെ മുതൽ ആഗസ്ത് 16 വരെ.

പെരിങ്ങര ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായുള്ള കർക്കടക മാസ പൂജ നാളെ മുതൽ ആഗസ്ത് 16 വരെ. ഈ ദിവസങ്ങളിൽ കുടുംബാംഗങ്ങളുടെ നക്ഷത്രമനുസരിച്ച് വഴിപാട് സമർപ്പിക്കാവുന്നതാണ് (രാമായണ പാരായണം, ജന്മ നക്ഷത്ര പൂജ, വിളക്ക്, മാല, ചന്ദനം ചാർത്ത്…). വഴിപാടുകൾ നേരിട്ടോ ഓൺലൈൻ ആയോ ബുക്ക് ചെയ്യാം. കർക്കടവ വാവ് ദിവസം വിശേഷാൽ അഖില പിതൃപൂജ, പിതൃപൂജ, തിലഹവനം തുടങ്ങിയ പൂജകളും ഉണ്ടായിരിക്കുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തും: മാതൃകാ നഗരമാക്കാനുളള വന്‍ പദ്ധതിക്ക് രൂപം നൽകും

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ അധികാരം ഉറപ്പിച്ച തിരുവനന്തപുരത്തേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും. ഇക്കാര്യം സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചെന്നാണ് വിവരം. ഫോണില്‍ വിളിച്ച അദ്ദേഹം തിരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ തിരുവനന്തപുരത്ത്...

‘മര്യാദയ്‌ക്ക് സംസാരിക്കണം’; മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം

കോഴിക്കോട് : കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശത്തിനെതിരെയുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ 'സുപ്രഭാതം' .'മര്യാദയ്ക്ക് സംസാരിക്കണം' എന്ന തലക്കെട്ടിൽ എഴുതിയ എഡിറ്റോറിയലിലാണ് മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള വിമർശനമുള്ളത്. കാന്തപുരത്തിന്റെ...
- Advertisment -

Most Popular

- Advertisement -