Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsഎൽപിഎസ്‌ടി റാങ്ക്...

എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം ; കേസെടുത്ത് പോലീസ്

തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്‌സിനെതിരെ കേസെടുത്ത് പോലീസ്. സമരസമിതി സെക്രട്ടറി എസ്. വളർമതിയെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. തിരിച്ചറിഞ്ഞ എട്ടുപേർക്കും കണ്ടാലറിയാവുന്ന 50 പേർക്കുമെതിരെയും കേസെടുത്തിട്ടുണ്ട്.

സെക്രട്ടേറിയറ്റ് മെയിൻ ഗേറ്റിന് സമീപം പ്രതിഷേധ ജാഥ നടത്തിയെന്നാരോപിച്ചാണ് നടപടി. അധ്യാപക-വിദ്യാർഥി അനുപാതം 1:25 ആക്കുക, 60 കുട്ടികൾക്ക് മുകളിലുള്ള സ്കൂളുകളിൽ ഹെഡ്മാസ്റ്റർമാർക്ക് സഹായിയായി എൽ.പി.എസ്.ടി നിയമനം നടത്തുക മുതലായവയാണ് സമരം നടത്തുന്ന ഉദ്യോഗാർഥികളുടെ പ്രധാന ആവശ്യങ്ങൾ. പ്രതിപക്ഷത്തിരുന്നപ്പോൾ സെക്രട്ടേറിയറ്റിന് മുന്നിലെ സമരങ്ങളെ പിന്തുണച്ചവർ ഇപ്പോൾ സമരക്കാർക്കെതിരെ നീങ്ങുകയാണെന്ന് സമരസമിതി ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 15-02-2025 Karunya KR-693

1st Prize Rs.80,00,000/- KR 694997 (ERNAKULAM) Consolation Prize Rs.8,000/- KN 694997 KO 694997 KP 694997 KS 694997 KT 694997 KU 694997 KV 694997 KW 694997 KX 694997...

കോട്ടയത്ത് യുവാവ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു : ജോലിസമ്മർദ്ദം മൂലമെന്ന് പരാതി

കോട്ടയം : കോട്ടയത്ത് ഐടി ജീവനക്കാരനായ യുവാവിനെ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച നിലയിൽ കണ്ടെത്തി.കാക്കനാട് പ്രവർത്തിക്കുന്ന ലിൻവേയ്സ് ടെക്നോളജീസ് എന്ന കമ്പനിയിലെ കമ്പ്യൂട്ടർ എഞ്ചിനീയറായിരുന്ന ജേക്കബ് തോമസ് (23) ആണ് മരിച്ചത്.ജോലി...
- Advertisment -

Most Popular

- Advertisement -