Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവേങ്ങലിൽ നിന്നും...

വേങ്ങലിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

തിരുവല്ല: വേങ്ങൽ ആലുംതുരുത്തിയിൽ നിന്നും ആറരഅടി നീളുമുള്ള പെരുമ്പാമ്പിനെ പിടികൂടി. ആലുംതുരുത്തി നെടുംന്തറയിൽ ജോച്ചന്റെ വീടിന്റെ  പുരയിടത്തിൽ നിന്നുമാണ് പെരുമ്പാമ്പിനെ പിടികൂടിയത്.  ഇന്ന് രാവിലെ 7 മണിയോടെ താറാവിനെ പാർപ്പിച്ചിരുന്ന വലകെട്ടിയ കൂടിനകത്ത്  കുരുങ്ങിയ നിലയിൽ  കണ്ടെത്തിയത്. തുടർന്ന് വീട്ടുടമ പെരിങ്ങര പഞ്ചായത്ത് അംഗം സാബു ഐസക്ക് മുഖാന്തരം വനം വകുപ്പിനെ അറിയിച്ചു. ഉച്ചയോടെ ഫോറസ്റ്റ് റെസ്ക്യൂവർ എത്തി വലയിൽ കുടുങ്ങിയ പാമ്പിനെ പുറത്ത് എടുത്തു.

ഇതിന് ആറര അടി നീളമുണ്ടെന്നും, ചൂട് കൂടിയ സമയമായതിനാൽ തണുപ്പ് തേടിയും ഇരപിടിക്കാനും ഇറങ്ങുന്നതാണെന്നും ഫോറസ്റ്റ് റെസ്ക്യൂവർ  സാം ജോൺ പറഞ്ഞു. ഈ കഴിഞ്ഞ ദിവസങ്ങളിൽ നിരവധിയിടങ്ങളിൽ നിന്നും പാമ്പുകളെ പിടിച്ചിരുന്നു. അടുത്ത ദിവസം തന്നെ ഇതിനെ വനം വകുപ്പിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുൻ എംഎൽഎ ബാബു എം പാലിശ്ശേരി അന്തരിച്ചു

തൃശ്ശൂർ : മുന്‍ കുന്നംകുളം എംഎല്‍എയും സിപിഎം നേതാവുമായി ബാബു എം പാലിശ്ശേരി(67) അന്തരിച്ചു. പാർക്കിസൺസ് രോഗം ബാധിച്ച്‌ വര്‍ഷങ്ങളായി കിടപ്പിലായിരുന്നു. കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മരണം...

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച സംഭവം : പ്രതിഷേധവുമായി നാട്ടുകാർ

വയനാട് : വയനാട് കല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാൾ മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രതിഷേധം.വയനാട് കല്ലൂർ മാറോട് ഊരിലെ രാജുവാണു കൊല്ലപ്പെട്ടത്. മരിച്ച രാജുവിന്റെ മൃതദേഹവുമായാണ് ദേശീയപാത ഉപരോധിച്ച് കല്ലൂരില്‍ നാട്ടുകാര്‍...
- Advertisment -

Most Popular

- Advertisement -