Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsബംഗ്ലാദേശിൽ വീണ്ടും...

ബംഗ്ലാദേശിൽ വീണ്ടും കലാപം : മാധ്യമസ്ഥാപനങ്ങൾക്ക് തീയിട്ടു

ധാക്ക : ‘ജെൻസി’ നേതാവ് കൊല്ലപ്പെട്ടതിനെത്തുടർന്ന് ബംഗ്ലാദേശിൽ വീണ്ടും കലാപം.വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തിനു പിന്നാലെയാണ് ബംഗ്ലാദേശിലെ വിവിധയിടങ്ങളിൽ വീണ്ടും പ്രക്ഷോഭം ഉടലെടുത്തത്. പ്രതിഷേധക്കാർ തെരുവിലിറങ്ങുകയും മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകൾക്കടക്കം തീയിടുകയും ചെയ്തു.

കഴിഞ്ഞയാഴ്ച്ച ധാക്കയിലെ ബിജോയ്‌നഗർ പ്രദേശത്ത് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ അജ്ഞാതർ ഹാദിയെ വെടിവെക്കുകയായിരുന്നു. തുടർന്ന് സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് ഇയാൾ മരിച്ചത്.മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുന്നിൽ ഉണ്ടായിരുന്ന നേതാവാണ് ഷെരീഫ് ഉസ്മാൻ ഹാദി .

അക്രമികൾ അവാമി ലീഗിന്‍റെ ഓഫീസുകൾ ആക്രമിച്ചെന്നും പ്രതിഷേധത്തില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യവും ഉയർന്നുകേട്ടു എന്നും റിപ്പോർട്ടുകളുണ്ട്. കുറ്റവാളിയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രതിഷേധക്കാരോട് സംയമനം പാലിക്കാൻ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസ് ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെഞ്ഞാറമൂട് കൂട്ടക്കൊല : കൊലപാതക കാരണത്തെക്കുറിച്ചുള്ള ദുരൂഹത തുടരുന്നു

തിരുവനന്തപുരം : വെഞ്ഞാറമൂട് നടന്ന അഞ്ച് പേരുടെ കൂട്ടക്കൊലയിൽ കൊലപാതക കാരണത്തെക്കുറിച്ചുള്ള ദുരൂഹത തുടരുന്നു. പ്രതി ലഹരിക്കടിമപ്പെട്ടിരുന്നോ എന്നതിനെക്കുറിച്ചും വ്യക്തത വരേണ്ടതുണ്ട്. ആശുപത്രിയിലേക്ക് മാറ്റിയതിനാല്‍ പ്രതി അഫാന്റെ മൊഴി കൃത്യമായി രേഖപ്പെടുത്താന്‍ പൊലീസിന്...

അമേരിക്ക- ഇറാൻ സമാധാന കരാർ ഒപ്പുവച്ചു

പാരീസ് : അമേരിക്ക-ഇറാൻ കരാർ കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ജി7 ഉച്ചകോടിയ്ക്ക് ശേഷം ഫ്രാൻസിൽ വച്ച് ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...
- Advertisment -

Most Popular

- Advertisement -