Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപേവിഷബാധയേറ്റ് ചികിത്സയിലിരുന്ന...

പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന എഴ് വയസുകാരി മരിച്ചു

തിരുവനന്തപുരം : പ്രതിരോധ വാക്സീൻ എടുത്തിട്ടും പേവിഷബാധറ്റ എഴ് വയസ്സുകാരി മരിച്ചു.പത്തനാപുരം കുന്നിക്കോട് കിണറ്റിൻകര ജാസ്മിൻ മൻസിലിൽ നിയാ ഫൈസലാണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് പുലർച്ചെയോടെയാണ് മരണപ്പെട്ടത്.

ഏപ്രിൽ 8നാണ് നിയയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലും പുനലൂർ താലൂക്ക് ആശുപത്രിയിലും വച്ച് കുട്ടിക്ക് 3 ഡോസ്‌ വാക്സീൻ എടുത്തിരുന്നു. എന്നാൽ 29ന് കുട്ടിക്ക് പനി ബാധിക്കുകയും പുനലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്എടിയിലും പ്രവേശിപ്പിക്കുകയായിരുന്നു.കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല. പൊതുദർശനവും ഉണ്ടാകില്ല. കുട്ടിയുടെ അമ്മയോട് ക്വാറന്റീനിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്.

ഒരുമാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരണപ്പെടുന്ന കുട്ടികളുടെ എണ്ണം മൂന്നായി.ഏപ്രിൽ 9നു പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മിയും (13), ഏപ്രിൽ 29നു മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സിയ ഫാരിസും (6) മരിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വ്യാജരേഖ : ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും മാറ്റും

പത്തനംതിട്ട : വ്യാജരേഖ ചമച്ച് റേഷൻ കാർഡിൽ പേര് ചേർത്തെന്ന് പരാതിയിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടും .അടൂർ ആർഡിഒയുടെതാണ് നടപടി. പരാതിയിൽ...

കാണാതായ യുവതിയുടെ മൃതദേഹം നദിയിൽ കണ്ടെത്തി

മാന്നാർ: കാണാതായ യുവതിയുടെ മൃതദേഹം പമ്പാനദിയിൽ കണ്ടെത്തി. മാന്നാർ ബുധനൂർ കടമ്പൂർ ശ്രീവിലാസം വീട്ടിൽ പ്രസാദ് ജി.കാരണവരുടെ ഭാര്യ അഞ്ജു എസ്.നായരുടെ(34) മൃതദേഹമാണ് ആയാപറമ്പ് പെരുമാങ്ങര പാലത്തിന് സമീപം പമ്പാനദിയിൽ കണ്ടെത്തിയത്. രണ്ടു...
- Advertisment -

Most Popular

- Advertisement -