Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത്‌ എം...

കോട്ടയത്ത്‌ എം ഡി എം എയുമായി ഒരാൾ പിടിയിൽ

കോട്ടയം : കോട്ടയത്ത്‌ എം ഡി എം എയുമായി ഒരാൾ പിടിയിൽ. ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി സ്വദേശി  അർജുൻ (29) ആണ് നിരോധിത രാസലഹരിയായ  എം ഡി എം എയുമായി കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഇന്നലെ 11.30 മണിയോടെ തിരുവാതിക്കൽ പാറച്ചാൽ റോഡിലെ പാറച്ചാൽ പാലത്തിന് സമീപത്ത് സംശയകരമായി നിർത്തിയിട്ടിരുന്ന വാഹനം പരിശോധിക്കാൻ ശ്രമിക്കവേ കാറിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ച പ്രതിയെ പോലീസ് സാഹസികമായി പിടികൂടിയത്.

ഇയാളുടെ ദേഹ പരിശോധന നടത്തിയപ്പോൾ പ്രതി ധരിച്ചിരുന്ന ജീൻസിന്റെ പോക്കറ്റിൽ നിന്നും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ വില്പനക്കായി സൂക്ഷിച്ച 11. 9 ഗ്രാം നിരോധിത ലഹരി വസ്തുവായ എംഡി എം എ കണ്ടെത്തി.

ചങ്ങനാശ്ശേരി ഡിവൈഎസ്പി വിശ്വനാഥന്റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം. ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും, ഉൾപ്പെടുന്ന ടീമാണ് പരിശോധനയിൽ പങ്കെടുത്തത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രിയുടെ വിമാന യാത്ര : ചെലവ് 19.88 ലക്ഷം, പണം മുടക്കിയത് ചിപ്സൺ ഏവിയേഷൻ

തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി നടത്തിയ വിമാന യാത്രയുടെ സ്പോണ്‍സര്‍ ചിപ്സണ്‍ ഏവിയേഷനെന്ന് സ്ഥിരീകരണം. കേരള സർക്കാരിന് ഹെലികോപ്റ്റർ വാടകയ്ക്ക് നൽകിയ കമ്പനിയാണ് ചിപ്സൺ ഏവിയേഷൻ .ബെംഗളൂരു ആസ്ഥാനമായ കേളചന്ദ്ര...

ഡല്‍ഹിയില്‍ വന്‍ സ്‌ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചെങ്കൊട്ടയ്ക്ക് സമീപം വന്‍ സ്‌ഫോടനം. നിരവധി പേര്‍ക്ക് പരിക്കേറ്റു. നിര്‍ത്തിയിട്ട കാറിലാണ് സ്‌ഫോടനം ഉണ്ടായത്. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ ഉള്‍പ്പടെ കത്തിനശിക്കുകയും ചെയ്തു.  ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹിയിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍...
- Advertisment -

Most Popular

- Advertisement -