Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസിനിമ ചിത്രീകരണത്തിനിടെ...

സിനിമ ചിത്രീകരണത്തിനിടെ വാഗമണ്ണിൽ വൻസ്ഫോടനം : നാട്ടുകാർ പരിഭ്രാന്തിയിൽ

കോട്ടയം : സുരേഷ് ഗോപിയുടെ സിനിമയുടെ ചിത്രീകരണത്തിനിടെ വാഗമണ്ണിൽ വൻസ്ഫോടനം. സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന കൃത്രിമ ബോംബ് സ്‌ഫോടനത്തിൽ നാട്ടുകാർ  പരിഭ്രാന്തിയിലായി. വെള്ളിയാഴ്ച രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയിലാണ് സംഭവം നടന്നത്.

വാഗമണിലെ ഫാക്ടറി പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്. സെറ്റിലെ കെട്ടിടത്തിന്റെ മാതൃക വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പ്രതീക്ഷിക്കാത്ത സമയത്തുണ്ടായ വൻശബ്ദം കേട്ട് പലരും ഭൂമികുലുക്കമെന്ന് കരുതി വീടുകളില്‍ നിന്ന് പുറത്തേക്കോടുകയായിരുന്നു.

പിന്നെയാണ് ഇത് സുരേഷ് ഗോപി നായകനായ സിനിമയുടെ ഭാഗമായി നടത്തിയ പൊട്ടിത്തെറിയാണെന്ന് മനസിലാക്കിയത്. പരിഭ്രാന്തരായ നാട്ടുകാർ പ്രതിഷേധിച്ചു. എന്നാല്‍ ‘ഇത് ഒരു തമാശയായി കാണൂ’ എന്നായിരുന്നു സിനിമയിലെ അണിയറ പ്രവർത്തകരുടെ പ്രതികരണം.

അതേസമയം തങ്ങളുടെ അനുമതിയില്ലാതെയാണ് പൊട്ടിത്തെറിരംഗം ചിത്രീകരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കുറച്ചു ദിവസങ്ങളായി വാഗമണിലും പരിസരത്തും ഈ സിനിമയുടെ ചിത്രീകരണം നടക്കുന്നുണ്ടായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി ഡിപ്പോകളിലും വർക്ഷോപ്പുകളിലും കെട്ടിക്കിടന്നിരുന്ന  ഇ – വേസ്റ്റ് മാലിന്യങ്ങൾ  നീക്കം ചെയ്തു തുടങ്ങി

തിരുവനന്തപുരം:  കെഎസ്ആർടിസി ഡിപ്പോകളിലും വർക്ഷോപ്പുകളിലും കെട്ടിക്കിടന്നിരുന്ന റെക്സിൻ, പ്ലാസ്റ്റിക്, ഇ - വേസ്റ്റ് മാലിന്യങ്ങൾ  നീക്കം ചെയ്തു തുടങ്ങി. ക്ലീൻ കേരള കമ്പനിയിലേക്കുള്ള മാലിന്യ നീക്കത്തിന്റെ  ഉദ്ഘാടനം കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ്...

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു . എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 അവസാനിക്കും. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും....
- Advertisment -

Most Popular

- Advertisement -