Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടനം...

ശബരിമല തീർത്ഥാടനം : ഇൻഷുറൻസ് പരിരക്ഷയുമായി ദേവസ്വം ബോർഡ്

പത്തനംതിട്ട : ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർക്ക് ഇൻഷുറൻസ് പരിരക്ഷയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തു വരുന്ന ഭക്തർക്കാണ് ഈ സംവിധാനം ഒരുക്കുന്നത്. അതിന് സർക്കാരിൽ നിന്ന് അന്തിമ തീരുമാനം ലഭിക്കേണ്ടതുണ്ട്.

വെർച്വൽ ക്യൂ ബുക്ക് ചെയ്യുമ്പോൾ ഓപ്ഷനായി ആയി 10 രൂപ കൂടുതൽ  ഈടാക്കാനാണ് ദേവസ്വം ബോർഡ് ആലോചിക്കുന്നത്. ഈ തുക  പദ്ധതി നിർവഹണ ചുമതലയുള്ള  സ്ഥാപനത്തിന് കൈമാറും. പദ്ധതി പ്രാവർത്തികമാക്കുന്നതിനായി വിവിധ ഇൻഷുറൻസ് കമ്പനികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കാനും തീരുമാനിച്ചതായി ദേവസ്വം പ്രസിഡൻ്റ് പി എസ് പ്രശാന്ത് അറിയിച്ചു.

കഴിഞ്ഞ മണ്ഡലകാലത്ത് 55 പേരാണ് സന്നിധാനത്തും പമ്പയിലും മരിച്ചത്. അപകട മരണങ്ങൾ അല്ലാത്തതിനാൽ ഇവരുടെ കുടുംബങ്ങൾക്ക് ആനുകൂല്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. വരുന്ന സീസണിൽ വെർച്വൽ ക്യൂ ബുക്കിംങ്ങിലൂടെ 80000 പേരെ പ്രവേശിപ്പിക്കാനാണ് പുതിയ നീക്കം 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോകത്തെമ്പാടുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു .

പത്തനംതിട്ട: ഐശ്വര്യത്തിൻ്റെയും  സമ്പൽ സമൃദ്ധിയും സന്ദേശം നേർന്ന്   ലോകത്തെമ്പാടുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു .ഓണം കഴിഞ്ഞാൽ കേരളീയരുടെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ്  വിഷു. മലയാള മാസം മേടം ഒന്നിനാണ് കാർഷികഉത്സവമായ വിഷു ആഘോഷിക്കുന്നത്. വിഷുക്കോടി...

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ  ഉപയോഗിച്ചാൽ കർശന നടപടി – ജില്ലാ കളക്ടർ

ആലപ്പുഴ : രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും തിരഞ്ഞെടുപ്പ് സംബന്ധമായ റാലികളിലും മറ്റു പ്രവര്‍ത്തനങ്ങളിലും കുട്ടികളെ ഉപയോഗിക്കാന്‍ പാടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ്...
- Advertisment -

Most Popular

- Advertisement -