Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന...

ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

പത്തനംതിട്ട: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ചുട്ടിപ്പാറ നഴ്സിംഗ് കോളേജിന് സമീപം തോപ്പിൽ മുരുപ്പേൽ വീട്ടിൽ മോഹനൻ -തങ്കമ്മ ദമ്പതികളുടെ മകൻ അഭിൽ (18)ആണ് മരിച്ചത്. കാതോലിക്കേറ്റ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.

ജനുവരി മൂന്നിന് കുമ്പഴ മൈലപ്ര റോഡിൽ സുഭാഷ് നഗറിനു സമീപം വെച്ച് അഭിൽ ഓടിച്ചിരുന്ന ബൈക്കിൽ കാറിടിച്ചാണ് അപകടം ഉണ്ടായത്. തലയ്ക്കു നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ അഭിലിനെ പത്തനംതിട്ട സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വെ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേപ്പാട്-കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 135 (ഏവൂര്‍ ഗേറ്റ്) ഇന്ന് (16) വൈകിട്ട് ആറുമണി മുതല്‍ 17 ന് രാവിലെ 6 മണിവരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍ ലെവല്‍...

പൂക്കോട് വെറ്ററിനറി കോളേജില്‍ ബോംബ് ഭീഷണി

വയനാട് : പൂക്കോട് വെറ്ററിനറി കോളേജിൽ ബോംബ് ഭീഷണി.അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് പ്രതികാരം ചെയ്യും എന്നാണ് ഭീഷണി.വൈസ് ചാൻസലർക്കും രജിസ്ട്രാർക്കുമാണ് ഭീഷണി സന്ദേശമടങ്ങിയ ഇ-മെയിലുകൾ ലഭിച്ചത്. നക്‌സല്‍ നേതാവ് മാരനാണ് ബോംബ് വെക്കുകയെന്നും...
- Advertisment -

Most Popular

- Advertisement -