Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമോട്ടോർ വാഹന...

മോട്ടോർ വാഹന വകുപ്പിന്റെ ആലപ്പുഴ മണ്ഡലം ജനകീയ സദസ്സ്

ആലപ്പുഴ : ആലപ്പുഴയിൽ നിലവിൽ സർവീസ് ഇല്ലാത്തതും എന്ന ലാഭകരമായി സർവീസ് നടത്താവുന്നതുമായ റൂട്ടുകളിൽ പുതിയ ബസ് സർവീസ് ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ ജനകീയ സദസ്സിൽ തീരുമാനം. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് ബസ് സർവീസ് ആരംഭിക്കാനും ചേർത്തലയിൽ നിന്ന് മുഹമ്മവരെ നിലവിലുള്ള  റൂട്ട് മണ്ണഞ്ചേരി വരെ നീട്ടാനും ചേർത്തലയിൽ നിന്ന് വരുന്ന ബസ്സുകൾ നേതാജി വഴി കിഴക്കൻ മേഖലകളിൽ സർവീസ് നടത്താനുള്ള നിർദേശവും സദസ്സ് മുന്നോട്ടു വെച്ചു.

സ്റ്റേജ് ക്യാരേജുകൾ നിലവിൽ സർവീസ് നടത്താത്തതും എന്നാൽ ലാഭകരമായി സർവീസ് നടത്താവുന്നതുമായ റൂട്ടുകൾ തയ്യാറാക്കുന്നതിനായി പി.പി. ചിത്തരഞ്ജൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ആര്യാട് ഗ്രാമപഞ്ചായത്ത് ഹാളിൽ മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനകീയ സദസ്സിലാണ് തീരുമാനമായത്.

മണ്ഡലത്തിൽ ഓടുന്ന കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസ് ജീവനക്കാരുടെ ജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്താനും മികച്ച ജനസേവനം ഉറപ്പുവരുത്താനുമായി മൂന്ന് മാസത്തിൽ ഒരിക്കൽ വിവിധ പരിശീലന ക്ലാസുകൾ സംഘടിപ്പിക്കാനും തീരുമാനമായി. സാധാരണക്കാർക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യം ഒരുക്കാനായി ചെറിയ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സിയുടെ എ.സി. ബസുകൾ ഉൾപ്പെടെ സർവീസ് നടത്തുന്ന കാര്യം സദസ്സിൻ്റെ നിർദേശമായി സർക്കാരിന് ശുപാർശ നൽകും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവം : പ്രതിക്ക് 140 വർഷം കഠിന തടവ്

മലപ്പുറം : എട്ടു വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ ബന്ധുവിന് 140 കൊല്ലം കഠിന തടവ് .മഞ്ചേരി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.ഒമ്പത് വകുപ്പുകളിലായാണ് 140 വർഷത്തെ കഠിന തടവ്...

പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഈ മാസം 20ലേക്ക് മാറ്റി

ന്യൂഡൽഹി : പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റി. വോട്ടെടുപ്പ് ഈ മാസം 20ലേക്കാണ് മാറ്റിയത്.കൽപ്പാത്തി രഥോത്സവം നടക്കുന്നത് പ്രമാണിച്ചാണ് വോട്ടെടുപ്പ് തീയതി മാറ്റി നിശ്ചയിച്ചത്. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. 13നാണ് വോട്ടെടുപ്പ്...
- Advertisment -

Most Popular

- Advertisement -