Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് ജിഎസ്ടിയുമായി...

സംസ്ഥാനത്ത് ജിഎസ്ടിയുമായി ബന്ധപ്പെട്ട് 1100 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : സംസ്ഥാനത്ത് ജിഎസ്ടിയുമായി ബന്ധപ്പെട്ട് 1100 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സാധാരണക്കാരുടെ പേരിൽ അവരറിയാതെ രജിസ്ട്രേഷൻ നടന്നുവെന്നും തട്ടിപ്പ് സംഘം വ്യാജ പേരുകളില്‍ 1100 കോടി രൂപയുടെ ട്രാന്‍സാക്ഷന്‍സ് നടത്തിയതായും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .

വ്യാജ കച്ചവടത്തിന്റെ മുഴുവന്‍ ട്രാന്‍സാക്ഷനും തട്ടിപ്പുകാരന്റെ ബാങ്ക് അക്കൗണ്ടിലാണ് നടന്നത് .ഇതുമൂലം ഖജനാവിന് നഷ്ടം 200 കോടിയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പുനെ ഇന്റലിജൻസ് ആണ് തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇതിനു പിന്നിൽ പ്രവര്‍ത്തിച്ച തട്ടിപ്പുകാരെക്കുറിച്ചോ നഷ്ടപ്പെട്ട 200 കോടി രൂപ തിരിച്ചു കിട്ടാനുള്ള നടപടികളോ ഉണ്ടായിട്ടില്ല.

ജിഎസ്ടി ഉദ്യോഗസ്ഥരിൽ ഒരു വിഭാഗത്തിന് തട്ടിപ്പുകാരുമായി ബന്ധമുണ്ടെന്ന് വി ഡി സതീശൻ ആരോപിച്ചു. ഇത് കേവലം നികുതിവെട്ടിപ്പ് മാത്രമല്ല ഡാറ്റാ മോഷണം കൂടിയാണ് .സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ നിരാശയും ഭീതിയും സൃഷ്ടിക്കുന്നു : രാഷ്ട്രപതി

ന്യൂഡൽഹി : സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ നിരാശയും ഭീതിയും സൃഷ്ടിക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതികരിക്കുകയായിരുന്നു രാഷ്ട്രപതി . സ്ത്രീകളെ ബലഹീനരായും, ബുദ്ധി...

ശിശു സംരക്ഷണ കേന്ദ്രത്തിൽ ലൈംഗികാതിക്രമമെന്ന് പരാതി

കൊച്ചി : കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി .14 വയസ്സുകാരിയായ  ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. ഡ്രൈവറും ഗേറ്റ് കീപ്പറും മറ്റൊരു...
- Advertisment -

Most Popular

- Advertisement -