Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമലങ്കരസഭാ ദിനം...

മലങ്കരസഭാ ദിനം നാളെ: ബുധനൂർ പള്ളിയിൽ ആഘോഷിക്കും

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഈ വർഷത്തെ കാതോലിക്കാ ദിനം നാളെ ( 22 ഞായർ ) ആചരിക്കും. സഭയുടെ മുഴുവൻ ദേവാലയങ്ങളിലും മലങ്കരസഭാ പതാക ഉയർത്തുകയും കാതോലിക്കാ ദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്യും. ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ബുധനൂർ സെന്റ് ഏലിയാസ് പള്ളിയിൽ ഞായറാഴ്ച്ച ഉച്ചയ്ക്ക് 2ന്  ചേരുന്ന സമ്മേളനം സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉ​ദ്ഘാടനം ചെയ്യും.

ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. കേന്ദ്ര യുവജനപ്രസ്ഥാനം പ്രസിഡൻ്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും. സഭാം​ഗവും, ചലച്ചിത്ര താരവുമായ അജു വർഗീസ് മുഖ്യാഥിതിയാകും. മാർ അത്താനാസിയോസ് മെഡി കെയർ പ്രോജക്ട് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.

കൊടിക്കുന്നിൽ സുരേഷ് എം.പി., വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ദദ്രാസന സെക്രട്ടറി ഫാ. പി. കെ. കോശി തുടങ്ങിയവർ പ്രസംഗിക്കും. സമ്മേളനത്തിന് മുന്നോടിയായി ബുധനൂർ ചക്കാലേത്ത് ജംഗ്ഷനിൽ നിന്നും 1 മണിക്ക് വിളംബര ഘോഷയാത്ര നടക്കുമെന്ന് കൺവീനർമാരായ റോബിൻ ജോ വർഗീസ്, റീനു തോമസ് എന്നിവർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത്  ചൂട് കൂടുന്നു : ജാഗ്രത നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും വേണം.  കാലാവസ്ഥ വകുപ്പിൻ്റെയും...

ശ്രീനിവാസന്റെ സംസ്‌കാരം നാളെ രാവിലെ വീട്ടുവളപ്പിൽ

കൊച്ചി : അന്തരിച്ച നടൻ ശ്രീനിവാസന്റെ സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും . രാവിലെ 8.30നു മരിച്ച ശ്രീനിവാസന്റെ മൃതദേഹം ഉദയംപേരൂരിലുള്ള വീട്ടിലെത്തിച്ചു.ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം എറണാകുളം...
- Advertisment -

Most Popular

- Advertisement -