Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsകോട്ടയം -...

കോട്ടയം – കൊല്ലം മെമു ട്രെയിൻ പുനസ്ഥാപിക്കണം : അഡ്വ വർഗീസ് മാമ്മൻ എം.എൽ.എ

തിരുവല്ല : വൈകുന്നേരം 5.40 ന് കോട്ടയത്ത് നിന്ന് ചങ്ങനാശ്ശേരി വഴി കൊല്ലത്തേക്ക് പുറപ്പെട്ടിരുന്ന കൊല്ലം മെമു ട്രെയിൻ എറണാകുളത്തേക്ക് നീട്ടിയതു മൂലം ഉണ്ടായിരിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഡ്വ വർഗീസ് മാമ്മൻ എംഎൽഎ ആവശ്യപ്പെട്ടു.

കോട്ടയത്ത് സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്നവരും എം ജി യൂണിവേഴ്സിറ്റിയിലടക്കം കോട്ടയത്തെ വിവിധ കലാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളടക്കം തിരുവല്ലയിലുള്ള നൂറ് കണക്കിനാളുകൾ യാത്ര ചെയ്തിരുന്നത് ഈ ട്രെയിനിലാണ് .

മെമു ട്രെയിൻ എറണാകുളത്തേക്ക് നീട്ടിയതോടെ ട്രയിന്റെ സമയ ക്രമീകരണങ്ങളിലും മാറ്റം ഉണ്ടായിരിക്കുകയാണ്.6.10 ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന വേണാടിന് ശേഷം 6.25 നാണ് മെമു പുറപ്പെടുക.ഇത് കോട്ടയത്ത് എത്തുമ്പോൾ 6.45 ആകും.3.25 ന് കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന പരശുറാം എക്സ്പ്രസിനു ശേഷം 5.40 പുറപ്പെട്ടിരുന്ന ട്രെയിനാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്പുതിയ ക്രമീകരണമനുസരിച്ച് തെക്കൻ ഭാഗത്തേക്ക് യാത്ര ചെയ്യേണ്ടവർ കോട്ടയത്ത് 3 മണിക്കൂറിന് ശേഷം 6.20 ന് കോട്ടയത്ത് എത്തുന്ന വേണാടിൽ കയറേണ്ടിവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗുരുതരമായ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി 5.30 നും 6 നും ഇടക്ക് കോട്ടയത്ത് നിന്ന് കൊല്ലത്തേക്ക് ഉണ്ടായിരുന്ന ട്രെയിൻ പുനസ്ഥാപിക്കുകയോ പുതിയ മെമു ട്രെയിൻ അനുവദിക്കുകയോ ചെയ്യണമെന്ന് വർഗീസ് മാമ്മൻ ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിർഭയം : കൗമാരക്കാരായ കുട്ടികൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു

നെടുമ്പ്രം : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെയും, ഐസിഡിഎസ് എന്നിവയുടെ സംയുക്ത അഭിമുഖത്തിൽ കൗമരക്കാർക്ക് വേണ്ടി നിർഭയം എന്ന പേരിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബാലചന്ദ്രൻ ഉദ്ഘാടനം...

ശ്രീനാരായണഗുരു ജയന്തി ഇന്ന്

തിരുവനന്തപുരം: ശ്രീനാരായണഗുരു ജയന്തി ഇന്ന്. കേരള നവോത്ഥാന ചരിത്രത്തിലെ അതുല്യമായ സാമൂഹ്യ പരിഷ്കർത്താവാണ് ശ്രീ നാരായണ ഗുരുദേവൻ. ഗുരുദര്‍ശനങ്ങള്‍ക്ക് എന്നത്തെക്കാളും പ്രസക്തിയേറുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഒരു ജാതി ഒരു മതം ഒരു ദൈവം...
- Advertisment -

Most Popular

- Advertisement -